കോഴിക്കോട് ബീച്ചിൽ ലോക്ഡൗൺ ലംഘിച്ച് പെരുന്നാൾ ആഘോഷം: പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ട് യുവാക്കൾ” വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു

കോഴിക്കോട് ബീച്ചിൽ ലോക്ഡൗൺ ലംഘിച്ച് പെരുന്നാൾ ആഘോഷം: പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ട് യുവാക്കൾ” വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു

May 13, 2021 0 By Editor

കോഴിക്കോട്: ലോക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം. കൊറോണ വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദ്ദേശം ഉണ്ടായിട്ടും ഇരുപതോളം പേർ പ്രോട്ടൊക്കോൾ ലംഘിച്ച് ബീച്ചിൽ ഒത്തുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെ എത്തിയ ഇവർ പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു.ഇവരുടെ വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാക്കളുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. പ്രദേശവാസികളായ ചെറുപ്പക്കാരാണ് ബീച്ചിലെത്തിയത്. ലോക്ഡൗൺ ലംഘിക്കപ്പെട്ടതോടെ കൂടുതൽ പോലീസിനെ ബീച്ച് മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.

രോഗബാധിതർ കൂടുതലുള്ള കോഴിക്കോട് കർശന പരിശോനയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ആഘോഷങ്ങൾ വീടിനുള്ളിൽ ഒതുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. പരിശോധന കർശനമാക്കണമെന്നും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നതായി നാട്ടുകാർ പറഞ്ഞു.