വ്യാജ പള്‍സ് ഓക്‌സിമീറ്ററുകളുടെ വിപണനം തടയാന്‍ മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവ്

കോഴിക്കോട് : വിരലിന് പകരം പേന വെച്ചാലും ഓക്‌സിജന്‍ അളവ് കാണിക്കുന്ന വ്യാജ പള്‍സ് ഓക്‌സി മീറ്ററുകളുടെ വിപണനം അടിയന്തിരമായി തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.ആരോഗ്യവകുപ്പ് സെക്രട്ടറിയ്ക്കാണ്…

കോഴിക്കോട് : വിരലിന് പകരം പേന വെച്ചാലും ഓക്‌സിജന്‍ അളവ് കാണിക്കുന്ന വ്യാജ പള്‍സ് ഓക്‌സി മീറ്ററുകളുടെ വിപണനം അടിയന്തിരമായി തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.ആരോഗ്യവകുപ്പ് സെക്രട്ടറിയ്ക്കാണ് കമ്മീഷന്‍ ജ്യുഡീഷല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവ് നല്കിയത്. നടപടി സ്വീകരിച്ച ശേഷം മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.ഇത്തരം മനുഷ്യരഹിതമായ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തടയണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

വ്യാജ ഓക്‌സി മീറ്ററുകളില്‍ കമ്ബനിയുടെ പേരോ വിലയോ രേഖപ്പെടുത്താറില്ല. കൊറോണ വ്യാപകമായതോടെ, പള്‍സ് - ഓക്‌സി മീറ്ററുകള്‍ക്ക് ക്ഷാമം നേരിട്ടിരുന്നു.ഈ സാഹചര്യം മുതലാക്കിയാണ് വ്യാജ പള്‍സ് - ഓക്‌സി മീറ്ററുകള്‍ വിപണിയില്‍ സുലഭമായി ലഭിച്ചു തുടങ്ങിയത്. സാമുഹ്യപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.ഈ കാര്യം ചൂണ്ടിക്കാട്ടി ഈവനിംഗ് കേരള ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

പേനയ്ക്കും സിഗരറ്റിനും പഴം പൊരിക്കു വരെ ഹൃദയമിടിപ്പ്; കോവിഡ് രോഗികള്‍ക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ http://sh043.global.temp.domains/~eveningk/false-oxymeters-on-the-market-as-a-threat/health/

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story