
യുവതിയെ കൂട്ടബലാൽസംഗം ചെയ്തു; നഗ്നയാക്കി പോസ്റ്റിൽ തൂക്കി
May 26, 2021ബിഹാറിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ യുവതി ഗുരുതരാവസ്ഥയിൽ. സമസ്തിപുർ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: തുറസ്സായ സ്ഥലത്ത് വീടിന്റെ പുറത്ത് ഇറങ്ങിയപ്പോഴാണ് അതിക്രമം നടന്നത്. ഒറ്റപ്പെട്ട വിജനമായ സ്ഥലത്തെത്തിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സംഘം ചേർന്ന് ചേർന്ന് പീഡിപ്പിച്ചു. ഇലക്ട്രിക് പോസ്റ്റിൽ തൂങ്ങിയാടുകയായിരുന്ന യുവതിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നില ഗുരുതരമാണ്. സംസാരിക്കാൻ പോലും കഴിയുന്നില്ല. യുവതിയുടെ വീട്ടിൽ ഒരു വിവാഹ ചടങ്ങ് നടക്കുന്നുണ്ടായിരുന്നെന്നും അതിൽ പങ്കെടുക്കാൻ വന്ന ചില തൊഴിലാളികളാണ് സംഭവത്തിനു പിന്നിലെന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ 7 പേരെ പൊലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്.