വയറുവേദനയുമായി ഹോസ്പിറ്റലിൽ പോയ മോഷ്ടാവ് കുടുങ്ങി ; ഓപ്പറേഷൻ നടത്തി പുറത്തെടുത്തത് മോതിരങ്ങളും കമ്മലുമടക്കം 35 ഗ്രാം സ്വർണ്ണാഭരണങ്ങൾ

മോഷണമുതൽ വിഴുങ്ങിയ കള്ളന്റെ സിനിമ മലയാളികൾ മറന്നിട്ടില്ല . എന്നാൽ സമാന സംഭവം​ കർണാടക കേരള അതിർത്തി പ്രദേശമായ ദക്ഷിണ കന്നടയിലെ സുള്ള്യയിലും നടന്നു.കഴിഞ്ഞ ദിവസമാണ് ഷിബു…

മോഷണമുതൽ വിഴുങ്ങിയ കള്ളന്റെ സിനിമ മലയാളികൾ മറന്നിട്ടില്ല . എന്നാൽ സമാന സംഭവം​ കർണാടക കേരള അതിർത്തി പ്രദേശമായ ദക്ഷിണ കന്നടയിലെ സുള്ള്യയിലും നടന്നു.കഴിഞ്ഞ ദിവസമാണ് ഷിബു എന്നയാൾ കഠിനമായ വയറുവേദനയെ തുടർന്ന് സുള്ള്യയിലെ ആശുപത്രിയിലെത്തിയത് . മോഷണമുതൽ വിഴുങ്ങിയ ശേഷമാണ് വേദന തുടങ്ങിയതെന്ന വിവരം മാത്രം രോഗി മറച്ചു വച്ചു . ഡോക്​ടറുടെ നിർദേശപ്രകാരം എക്​സ്​റേ എടുത്തതോടെ വയറ്റിൽ കുടുങ്ങിക്കിടക്കുന്നത്​ ആഭരണങ്ങളാണെന്ന്​ തിരിച്ചറിഞ്ഞു.
ഇന്ന് രാവിലെ ഓപ്പറേഷൻ നടത്തി ആഭരണങ്ങൾ പുറത്തെടുത്തു . ചെറുതും വലുതുമായ മോതിരങ്ങളും കമ്മലും അടക്കം 30 സ്വർണ്ണാഭരണങ്ങളാണ് വയറ്റിലുണ്ടായിരുന്നത് . എല്ലാം ചേർത്ത് 35 ഗ്രാം ഉണ്ടായിരുന്നു. തുടർന്ന്​ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. ഇതോടെ ഇയാളുടെ സഹായി തങ്കച്ചനെയടക്കം പോലീസ് കസ്റ്റഡിയിലെടുത്തു .

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story