രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി

രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി

June 4, 2021 0 By Editor

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു തുടങ്ങി. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ആമുഖമായുള്ള കവിത ഒഴിവാക്കിയാണ് ധനമന്ത്രി പ്രസംഗം തുടങ്ങിയത്. ആരോഗ്യരംഗത്തിനും സാമ്പത്തിക ഉത്തേജനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സീൻ സൗജന്യമായി നൽകാനുള്ള പദ്ധതിക്കായി 1000 കോടി ബജറ്റിൽ അനുവദിച്ചു. . ഭരണച്ചെലവ് പരമാവധി നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളുണ്ടാവും. തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവുവരുമെന്ന് ധനമന്ത്രി പറഞ്ഞു.ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2,800 കോടി അനുവദിച്ചിട്ടുണ്ട്.

പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ എല്ലാ മെഡിക്കൽ കോളജിലും പ്രത്യേക ബ്ലോക്ക് ആരംഭിക്കും. തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി അനുവദിച്ചു.പീഡിയാട്രിക് ഐസിയു കിടക്കൾ വർധിപ്പിക്കും. 150 മെട്രിക് ടൺ ശേഷിയുള്ള ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.കൃഷിഭവനുകളെ സ്മാർട് ആക്കാനുള്ള പദ്ധതിക്ക് ആദ്യഘട്ടമെന്ന നിലയിൽ 10 കോടി രൂപ വകയിരുത്തി.