ആമയുടെ പുറത്ത് ക്യാമറ കെട്ടിവെച്ച് വീഡിയോ; യു ട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറക്കെതിരെ പരാതി
യു ട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറക്കെതിരെ പരാതി. ആമയുടെ പുറത്ത് ഗോപ്രോ ക്യാമറ കെട്ടിവെച്ച് ചിത്രീകരണം നടത്തിയതിനേത്തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഫിറോസ് ചുട്ടിപ്പാറക്കെതിരെ വനംവകുപ്പിന് പരാതി നല്‍കി. ‘ആമയുടെ…

യു ട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറക്കെതിരെ പരാതി. ആമയുടെ പുറത്ത് ഗോപ്രോ ക്യാമറ കെട്ടിവെച്ച് ചിത്രീകരണം നടത്തിയതിനേത്തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഫിറോസ് ചുട്ടിപ്പാറക്കെതിരെ വനംവകുപ്പിന് പരാതി നല്‍കി. ‘ആമയുടെ പുറത്ത് ക്യാമറ ഘടിപ്പിച്ച് വെള്ളത്തില്‍ വിട്ടപ്പോള്‍’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോയാണ് വിവാദമായത്. മഴ പെയ്തപ്പോള്‍ കയറി വന്ന ആമയാണെന്നും വെള്ളത്തില്‍ ആമ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് കാണാമെന്നും പറഞ്ഞുകൊണ്ടാണ് യുട്യൂബര്‍ ആമയുടെ പുറത്ത് ക്യാമറ ഘടിപ്പിച്ചത്. വിവാദമായതിന് പിന്നാലെ വീഡിയോ പിന്‍വലിച്ചു. കേന്ദ്ര വനം വന്യജീവി വകുപ്പിനും സംസ്ഥാന വനംവകുപ്പിനും പാലക്കാട് ഡിഎഫ്ഒയ്ക്കും യു ട്യൂബ് അധികൃതര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി അയച്ചിട്ടുണ്ട്. വീഡിയോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പാലക്കാട് ഡിഎഫ്ഒ പ്രതികരിച്ചു.