സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് രംഗത്ത്; മുപ്പതു വാഹനങ്ങള്‍ പിടിച്ചെടുത്തു, നൂറോളം പേര്‍ക്കെതിരേ കേസ്

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് രംഗത്ത്; മുപ്പതു വാഹനങ്ങള്‍ പിടിച്ചെടുത്തു, നൂറോളം പേര്‍ക്കെതിരേ കേസ്

June 12, 2021 0 By Editor

കൊച്ചിഃ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് രംഗത്ത്. ആരോഗ്യ, അവശ്യ സര്‍വീസ് വിഭാഗങ്ങള്‍ക്കൊഴികെ ആരെയും പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. മതിയായ കാരണങ്ങളില്ലാതെ പൊതുവഴിയില്‍ വാഹനങ്ങളില്‍ ചുറ്റിക്കറങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ഇന്നു രാവിലെ പത്തു വരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ മുപ്പതിലേറെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ജില്ലാ അതിര്‍‌ത്തികളിലാണ് പരിശോധന നടത്തിയത്. റൂറല്‍ മേഖലകളില്‍ നൂറിലേറെപ്പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇ​ന്നും ഞായറാഴ്ചയും ട്രിപ്പില്‍ ലോകര്ക് ഡൗണിനു തുല്യമായ അടച്ചിടലാണു പ്രഖ്യാപിച്ചിരിക്കുന്നത്. നിയമം ലഘിക്കുന്നവരെ അറസ്റ്റ് ചെയ്യും.ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ടേ​ക്ക് എ​വേ, പാ​ഴ്സ​ൽ സൗ​ക​ര്യ​ങ്ങ​ൾ ഹോ​ട്ട​ലു​ക​ളി​ൽ അ​നു​വ​ദി​ക്കി​ല്ല. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം.പ​ല​ച​ര​ക്ക്, മീ​ൻ, മാം​സം, പ​ച്ച​ക്ക​റി ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ (ഹോം ​ഡെ​ലി​വ​റി മാ​ത്രം), ടെ​ലി​കോം, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പ്ര​വ​ർ​ത്തി​ക്കാം.

ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ, ട്രെ​യി​നു​ക​ൾ, വി​മാ​ന​ങ്ങ​ൾ ഇ​വി​ട​ങ്ങ​ളി​ൽ യാ​ത്രാ​രേ​ഖ​ക​ളു​മാ​യി മാ​ത്രം അ​നു​മ​തി ന​ൽ​കും. യാ​ത്രാ​ടി​ക്ക​റ്റു​ള്ള​വ​രു​മാ​യി കാ​ബു​ക​ൾ​ക്കും ടാ​ക്സി​ക​ൾ​ക്കും പോ​കാം. ഐ​ടി ക​ന്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, രോ​ഗി​ക​ൾ, കൂ​ട്ടി​രി​പ്പു​കാ​ർ, വാ​ക്സി​നേ​ഷ​നു പോ​കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കും അ​നു​മ​തിയുണ്ട്.അതിനിടെ, പ്രഭാതകൃത്യത്തിനു പോകവേ, ഓട്ടോ റിക്ഷ തടഞ്ഞുനിര്‍ത്തി രണ്ടായിരം രൂപ പിഴയിട്ടതിനെതിരേ ഓട്ടോ ഡ്രൈവര്‍ പരാതിയുമായി രംഗത്ത്. കൊല്ലം പാരിപ്പള്ളിയിലാണു സംഭവം. വീട്ടില്‍ ശുചിമുറിയില്ലാത്തതിനാല്‍ അടുത്തുള്ള പെട്രോള്‍ പമ്പിലാണ് ഇയാള്‍ രാവിലെ പ്രഭാതകൃത്യത്തിനു പോയത്. ഈ സമയത്തായിരുന്നു പോലീസിന്‍റെ വാഹനപരിശോധന. നാണക്കേടൊര്‍ത്ത് തന്‍റെ യാത്രയുടെ ഉദ്ദേശ്യം ആദ്യം ഡ്രൈവർ വെളിപ്പെടുത്തിയില്ല. കൈയില്‍ സത്യവാങ്മൂലവും കരുതിയിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടി, പോലീസ് രണ്ടായിരം രൂപ പിഴയിട്ടു വഹനവും കസ്റ്റഡിയിലെടുത്തു.