അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

June 19, 2021 0 By Editor

തിരുവനന്തപുരം: അനധികൃതമായി സർവീസിൽ നിന്നും വർഷങ്ങളായി വിട്ടു നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടർമാരെ പിരിച്ചുവിട്ടു. പലതവണ നിർദേശം നൽകിയിട്ടും ജോലിക്ക് ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ഇനിയും വിട്ട് നിൽക്കുന്നവരോട് സർവീസിൽ ഉടന്‍ പ്രവേശിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.കൊവിഡ് ആദ്യതരംഗം തുടങ്ങിയ സമയത്ത് തന്നെ ജീവനക്കാരുടെ അവധി റദ്ദാക്കുകയും ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചവര്‍ കാരണം ബോധിപ്പിക്കണം തുടങ്ങിയ നിബന്ധനങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗം തുടങ്ങിയപ്പോഴും ഇവരുടെ സേവനം ലഭ്യമാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.

അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നവർ എത്രയും വേഗം സർവീസിൽ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. സംസ്ഥാനം കോവിഡ് മഹാമാരിയ്ക്കെതിരായ തുടർച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവർത്തകർ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിത്. ഈ സാഹചര്യത്തിൽ വിട്ടു നിൽക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരും ഉടൻതന്നെ സർവീസിൽ പ്രവേശിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam