കോവിഡ് ബാധിച്ചു മരിച്ചവർക്കെല്ലാം 4 ലക്ഷം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ

June 20, 2021 0 By Editor

ന്യൂഡൽഹി ∙ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാന്‍ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ. ഓരോരുത്തരുടെയും കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നൽകുന്നതു സംസ്ഥാനങ്ങള്‍ക്കു താങ്ങാനാകില്ലെന്നും സുപ്രീം കോടതിയിൽ കേന്ദ്രം അറിയിച്ചു. കോവിഡ് ബാധിച്ചല്ലാതെ മറ്റു രോഗങ്ങൾവന്ന് മരിക്കുന്നവർക്കു നഷ്ടപരിഹാരം നിഷേധിക്കുന്നത് അനീതിയാണെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

ദുരന്ത നിവാരണ നിയമപ്രകാരം, ഭൂചലനവും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതി ദുരന്തങ്ങൾക്കു മാത്രമാണു നഷ്ടപരിഹാരം നൽകുന്നത്. കോവിഡ് പോലുള്ള മഹാമാരികളുടെ കാര്യത്തിൽ അതു പ്രായോഗികമല്ല. ആരോഗ്യ രംഗത്തെ ചെലവുകൾ supreme court

വർധിച്ചു, നികുതി വരുമാനവും കുറഞ്ഞു. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് വരുന്ന കോവിഡ് ഇരകൾക്കു നഷ്ടപരിഹാരം നൽകുന്നത് സംസ്ഥാനങ്ങള്‍ക്കു താങ്ങാനാകില്ല.

കോവിഡ് ഇരകൾക്കു നാല് ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമർപ്പിച്ച ഹർജിയിൻമേലാണ് സർക്കാർ നിലപാടു വ്യക്തമാക്കിയത്.