ദൃശ്യ കൊലപാതകം: പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ല്‍ കി​ട്ടാ​ന്‍ ഇ​ന്ന് അ​പേ​ക്ഷ ന​ല്‍​കും

June 21, 2021 0 By Editor

പെ​രി​ന്ത​ല്‍​മ​ണ്ണ: പ്ര​ണ​യം നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യെ വീ​ട്ടി​ല്‍​ക​യ​റി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ല്‍ കി​ട്ടാ​ന്‍ പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും. കേ​സ​ന്വേ​ഷ​ണ​ത്തി‍െന്‍റ ഭാ​ഗ​മാ​യി സു​പ്ര​ധാ​ന ന​ട​പ​ടി​ക​ളാ​യ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ടു​ക്ക​ല്‍ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത ദി​വ​സ​വും പി​റ്റേ​ന്നു​മാ​യി പൊ​ലീ​സ് ഏ​റെ ജാ​ഗ്ര​ത​യോ​ടെ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. കൊ​ല​പ്പെ​ടു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ക​ത്തി, ഫോ​ണ്‍, ചെ​രി​പ്പ് എ​ന്നി​വ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. കൃ​ത്യം ന​ട​ന്ന് മു​ക്കാ​ല്‍ മ​ണി​ക്കൂ​റി​ന​കം പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യ​തി​നാ​ല്‍ തെ​ളി​വു​ക​ളൊ​ന്നും ന​ശി​പ്പി​ക്കാ​നാ​യി​ട്ടി​ല്ല.

കൊ​ല്ല​പ്പെ​ട്ട എ​ല്‍.​എ​ല്‍.​ബി മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി കൂ​ടി​യാ​യ ഏ​ലം​കു​ളം കൂ​ഴ​ന്ത​റ ചെ​മ്മാ​ട്ടു​വീ​ട്ടി​ല്‍ ദൃ​ശ്യ (21) പ്ര​തി പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ബ​ന്ധു​വി​നോ​ടൊ​പ്പം താ​മ​സി​ച്ചു വ​ന്ന മ​ഞ്ചേ​രി ന​റു​ക​ര ഉ​തു​വേ​ലി കു​ണ്ടു​പ​റ​മ്ബി​ല്‍ വി​നീ​ഷ് വി​നോ​ദ് (21) എ​ന്നി​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ വി​ളി​ക​ളുെ​ട വി​ശ​ദാം​ശ​ങ്ങ​ള്‍​ക്കാ​യി മൊ​ബൈ​ല്‍ സേ​വ​ന​ദാ​താ​ക്ക​ള്‍​ക്ക് പൊ​ലീ​സ് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​രു​വ​രു​മു​ള്ള വാ​ട്സ്‌ആ​പ് കൂ​ട്ടാ​യ്മ​യി​ല്‍​നി​ന്ന്​ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ണ്ട്.