വിസ്മയയുടെ മരണം; കിരണ്‍കുമാറിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു" ഐ ജി ഇന്ന് നേരിട്ടെത്തി തെളിവെടുപ്പ് നടത്തും
കൊല്ലം : കൊല്ലം ശൂരനാട്ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ട സംഭവം . പ്രതി ശാസ്താംനട ചന്ദ്രാലയത്തില്‍ കിരണ്‍കുമാറിനെ സംഭവം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.ചൊവ്വാഴ്ച വൈകിട്ട് 6 .30നാണ് കിരണിനെ ശാസ്താംനടയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയത്.
ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് കാവലിലാണ് കിരണിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയത്. 15 മിനിറ്റ് നീണ്ട തെളിവെടുപ്പില്‍ കിടപ്പുമുറിയും വിസ്മയ മരിച്ചുകിടന്ന ശുചിമുറിയുമെല്ലാം കിരണ്‍ പൊലീസിന് കാട്ടിക്കൊടുത്തു.
ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന യുവതി മരിച്ച സംഭവത്തില്‍ ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും. മരിച്ച വിസ്മയയുടെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം പ്രതി കിരണിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസ് പദ്ധതിയിടുന്നത്. റിമാന്‍ഡിലുള്ള പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനിലൂടെ അന്വേഷണ പുരോഗതി വിലയിരുത്തിയ ഹര്‍ഷിത അട്ടല്ലൂരി ഇരു വീടുകളിലും നേരിട്ടെത്തി തെളിവുകള്‍ ശേഖരിക്കും. രാവിലെ 11 മണിക്ക് നിലമേല്‍ കൈതോടുള്ള വിസ്മയയുടെ വീട്ടിലാകും ആദ്യ സന്ദര്‍ശനം. പിന്നീട് ശാസ്താംകോട്ട പോരുവഴിയിലുള്ള കിരണിന്റെ വീട്ടിലേക്ക് 12.30 ന് പോകും.അറസ്റ്റിലായ കിരണിനെ രണ്ട് ആഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.