സ്ത്രീധനം കൊടുക്കരുത്‌, വാങ്ങരുത്‌. സ്ത്രീക്ക്‌ തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ ; മോഹൻലാൽ

കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണവും തുടര്‍ന്ന് കേരളം ചർച്ച ചെയ്ത മറ്റ് ഒട്ടനവധി മരണങ്ങളും ഇതിനകം സോഷ്യൽമീഡിയയിലടക്കം സ്ത്രീധന വിഷയത്തിന്മേലുള്ള സംവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീധനത്തിനെതിരെ നിരവധിപേർ ഇതിനകം…

കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണവും തുടര്‍ന്ന് കേരളം ചർച്ച ചെയ്ത മറ്റ് ഒട്ടനവധി മരണങ്ങളും ഇതിനകം സോഷ്യൽമീഡിയയിലടക്കം സ്ത്രീധന വിഷയത്തിന്മേലുള്ള സംവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീധനത്തിനെതിരെ നിരവധിപേർ ഇതിനകം രംഗത്തുവന്നു കഴിഞ്ഞു. ഇപ്പോഴിതാ തന്‍റെ പുതിയ സിനിമയായ ആറാട്ടിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ട് സ്ത്രീധനം കൊടുക്കരുത്‌, വാങ്ങരുത്‌. സ്ത്രീക്ക്‌ തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ എന്ന് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് മോഹൻലാൽ.

'മക്കളേ നിങ്ങള് വിഷമിക്കണ്ടാട്ടാ, നിങ്ങടെ എല്ലാകാര്യത്തിനും കട്ടക്ക് ഈ ഗോപേട്ടനുണ്ട്, നിങ്ങളീ മെമ്പർമാരോട് പറഞ്ഞാ നിങ്ങക്ക് കല്യാണം വേണ്ട പഠിപ്പ് മുഴുമിപ്പിക്കണം, സ്വന്തം കാലീ നിക്കണമെന്നൊക്കെ, അപ്രീസിയേഷൻ ആണ് കേട്ടാ, പെണ്ണ്ങ്ങൾക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം, സ്വയം പര്യാപ്തതയാണ് വേണ്ടത്, അതാണ് പൊളിറ്റിക്കലി കറക്ട്', എന്ന് മോഹൻലാൽ പറയുന്ന ചിത്രത്തിലെ ഒരു രംഗമാണ് പങ്കുവെച്ചിരിക്കുന്നത്.

പുലിമുരുകന് ശേഷം ഉദയകൃഷ്ണയും വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹൻലാലിനൊപ്പം വീണ്ടും കൈകോർക്കുന്ന സിനിമകൂടിയാണ് 'നെയ്യാറ്റിങ്കര ഗോപൻ്റെ ആറാട്ട്'. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.

mo

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story