
ഗര്‍ഭിണിയേയും പിതാവിനേയും മര്‍ദിച്ച കേസ് ;പ്രതികള്‍ ഒളിവില്‍” പോലീസിനെതിരെ എം.ൽ.എ
July 2, 2021ആലുവ: ആലുവയില്‍ ഗര്‍ഭിണിയേയും പിതാവിനേയും മര്‍ദിച്ച കേസില്‍ പ്രതികള്‍ ഒളിവില്‍ പോയെന്ന് വെളിപ്പെടുത്തി പൊലീസ്. ജൗഹര്‍, മാതാവ് സുബൈദ, രണ്ടു സഹോദരിമാര്‍, ഭര്‍തൃപിതാവ് എന്നിവരാണ് ഒളിവില്‍ പോയത്. ഗാര്‍ഹിക പീഡനം, ക്രൂരമായ മര്‍ദനം എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രതികള്‍ ഒളിവില്‍ പേയത്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും, ടവര്‍ ലൊക്കേഷന്‍ അടക്കം പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു . അതിനിടെ പ്രതികളെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചില്ലെന്ന് വെളിപ്പെടുത്തി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് രംഗത്തെത്തി. വിഷയം മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ശ്രദ്ധയിൽപ്പെടുത്തും. സർക്കാറിന്റെ പഞ്ച് ഡയലോഗല്ല, നടപടിയാണ് ആവശ്യമെന്നും എം.എൽ.എ പറഞ്ഞു.