
അജ്മി ഫുഡ്സ് ചാരിറ്റബിൾ ഫൌണ്ടേഷൻ ആംബുലൻസുകൾ കൈമാറി
July 2, 2021കോട്ടയം; കോവിഡ് മഹാമാരിയിൽ ഒരു കൈത്താങ്ങായി അജ്മി ഫുഡ്സ് ചാരിറ്റബിൾ ഫൌണ്ടേഷൻ ആംബുലൻസുകൾ കൈമാറി ഈരാറ്റുപേട്ട തണൽ ചാരിറ്റബിൾ ഡയാലിസിസ് സെന്ററിനും കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിനുമാണ് ആംബുലൻസുകൾ നൽകിയത്.അജ്മി ഫുഡ്സ് ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കലും അജ്മി ചെയർമാൻ അബ്ദുൽ ഖാദറും ചേർന്ന് താക്കോൽദാനം നിർവഹിച്ചു. ഇഖ്‌റ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ പി.സി അൻവർ, കെ.എ റാഷിദ് (എം ഡി -അജ്മി ഫുഡ്സ് ) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.