സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വര്‍ണവില വര്‍ധിച്ചു

July 6, 2021 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍മത്തിന് 4440 രൂപയും പവന് 35,520 രൂപയുമായി. ശനിയാഴ്ചയാണ് ഇതിന് മുന്‍പ് വില വര്‍ധിച്ചത്. അന്നും ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്.

ദേശീയതലത്തിലും ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. മള്‍ട്ടി-കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (എംസിഎക്സ്) 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.34 ശതമാനം ഉയര്‍ന്ന് 47,459 രൂപയായി. വെള്ളിക്ക് 0.37 ശതമാനം ഉയര്‍ന്ന് കിലോഗ്രാമിന് 70,298 രൂപയായി. രാജ്യാന്തര വിപണിയില്‍ ഏകദേശം മൂന്നാഴ്ചയ്ക്കുള്ളില്‍ സ്വര്‍ണ വില പുതിയ ഉയരത്തിലെത്തി. സ്‌പോട്ട് സ്വര്‍ണം ഔണ്‍സിന് 0.4 ശതമാനം ഉയര്‍ന്ന് 1,798.46 ഡോളറിലെത്തി. ജൂണ്‍ 17 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.