ഐടി ചട്ടങ്ങള്‍ക്ക് എതിരായ കേസുകള്‍ ഹൈക്കോടതികളില്‍ നിന്ന് മാറ്റണം; കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു
ദില്ലി: ഐടി ചട്ടങ്ങള്‍ക്ക് എതിരായ ഹൈക്കോടതികളിലെ കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതികളിലെ എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. അതേസമയം…

ദില്ലി: ഐടി ചട്ടങ്ങള്‍ക്ക് എതിരായ ഹൈക്കോടതികളിലെ കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതികളിലെ എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. അതേസമയം ഐടി ചട്ടം അനുസരിച്ചുള്ള മാർഗനിർദേശങ്ങള്‍ നടപ്പാക്കാത്ത ട്വിറ്ററിനെതിരെ ദില്ലി ഹൈക്കോടതി രൂക്ഷവിമർശനം നടത്തി.പരാതി പരിഹാര ഉദ്യോഗസ്ഥരെ എപ്പോള്‍ നിയമിക്കുമെന്ന് ട്വിറ്ററിനോട് ഹൈക്കോടതി ചോദിച്ചു.
ഇഷ്ടമുള്ളപ്പോള്‍ നിയമനം നടത്താനാകില്ല. നിയമനം എപ്പോഴുണ്ടാകുമെന്ന് വ്യാഴാഴ്ച്ചക്കുള്ളില്‍ അറിയിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. ഗ്രീവന്‍സസ് ഓഫീസറെ നിയമിച്ചിട്ടില്ലെന്നും എന്നാല്‍ ഉടനെ നിയമനം നടത്തുമെന്നുമായിരുന്നു ട്വിറ്ററിന്‍റെ മറുപടി. അതേസമയം പൗരന്‍മാരുടെ അവകാശങ്ങളില്‍ ഐടി പാര്‍ലമെന്‍ററി സമിതി ഇന്ന് ചര്‍ച്ച നടത്തും. ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ഹാജരാകാൻ ശശി തരൂര്‍ അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഐടി ചട്ടവും യോഗത്തില്‍ ചര്‍ച്ചയായേക്കും.