മകന്‍ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഭാര്യയ്ക്ക് മര്‍ദനം; വഴക്കിനിടെ ഉറങ്ങിക്കിടന്ന 2 വയസുകാരിയെ തറയിലടിച്ച് കൊന്ന് പിതാവ്
മകനുണ്ടാകാത്തതിന്‍റെ പേരില്‍ ഭാര്യയുമായി വഴക്കിട്ടശേഷം രണ്ടുവയസുകാരിയെ പിതാവ് നിലത്തടിച്ച് കൊലപ്പെടുത്തി . ഗുരുതര പരിക്കുകളോടെ അഞ്ചുവയസുകാരിയായ മൂത്തമകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്ധ്രപ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം. ജൂലായ്…
മകനുണ്ടാകാത്തതിന്‍റെ പേരില്‍ ഭാര്യയുമായി വഴക്കിട്ടശേഷം രണ്ടുവയസുകാരിയെ പിതാവ് നിലത്തടിച്ച് കൊലപ്പെടുത്തി . ഗുരുതര പരിക്കുകളോടെ അഞ്ചുവയസുകാരിയായ മൂത്തമകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്ധ്രപ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം. ജൂലായ്…
മകനുണ്ടാകാത്തതിന്‍റെ പേരില്‍ ഭാര്യയുമായി വഴക്കിട്ടശേഷം രണ്ടുവയസുകാരിയെ പിതാവ് നിലത്തടിച്ച് കൊലപ്പെടുത്തി . ഗുരുതര പരിക്കുകളോടെ അഞ്ചുവയസുകാരിയായ മൂത്തമകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്ധ്രപ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം.
ജൂലായ് 9 ന് ആന്ധ്രയിലെ വിസിനനഗരം ജില്ലയിലാണ് സംഭവം. രണ്ടുവയസുകാരി പ്രണവിയും അഞ്ചുവയസുകാരി സിരിയും വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. വീട്ടിലെത്തിയ പിതാവ് പ്രസാദ് ഭാര്യയുമായി വഴക്കടിച്ചു. മകന്‍ ഇല്ലെന്ന കാരണം പറഞ്ഞായിരുന്നു ക്രൂര മര്‍ദനം. തുടര്‍ന്ന് ഭാര്യയോട് വിവാഹമോചനവും ആവശ്യപ്പെട്ടിരുന്നു. ഭാര്യയുമായി വഴക്കിട്ട ശേഷം മക്കളുടെ നേര്‍ക്ക് തിരിയുകയായിരുന്നു. ഉറങ്ങികിടന്ന പ്രണവിയെ വലിച്ചിഴച്ചശേഷം കാലില്‍ പിടിച്ച് തല സിമന്‍റ് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു. കുട്ടി അപ്പോള്‍ തന്നെ മരിച്ചു. തുടര്‍ന്ന് സിരിയുടെ തലയും നിലത്തേക്ക് അടിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
രണ്ടാമത് പിറന്നതും പെണ്‍കുഞ്ഞ് ആയതോടെ ഇയാള്‍ അസ്വസ്ഥതയിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ വിവാഹ മോചനത്തിന് നിര്‍ബന്ധിച്ചിരുന്നു. ഒരാഴ്ചമുമ്ബ് ദമ്ബതികള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ഇരുവരുടെയും ബന്ധുക്കള്‍ ഇടപ്പെട്ടിരുന്നു. തുടര്‍ന്ന് ഭാര്യയും മക്കളും യുവതിയുടെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതി ഒളിവിലാണ് .