മുഖ്യമന്ത്രി ഡൽഹിയിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി ഡൽഹിയിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

July 13, 2021 0 By Editor

 മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച വൈകിട്ട് നാലിന് ആണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിക്ക് കേരളഹൗസ് ജീവനക്കാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പിണറായി വിജയന്‍ രണ്ടാമത് അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായിട്ടാണ് ഡല്‍ഹിയിലെത്തുന്നത്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് പെട്രോളിയം, പ്രകൃതിവാതക, ഭവന, നഗരകാര്യമന്ത്രി ഹര്‍ദ്ദീപ് സിങ് പുരിയുമായും ചര്‍ച്ച നടത്തും. കേരളത്തിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ചയാകും