ശാരീരിക ബന്ധത്തിനിടെ അനിതയെ കഴുത്തു ഞെരിച്ചു കൊന്നു; പ്രബീഷ് സദാനന്ദന്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ഇരപിടുത്തക്കാരന്‍" പ്രബീഷിന്റെ ക്രിമിനല്‍ ബുദ്ധി പിഴച്ചത് വള്ളം മറിഞ്ഞതോടെ !

ആലപ്പുഴ: പള്ളാത്തുരുത്തിക്കു സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അമ്പലപ്പുഴ പുന്നപ്ര തെക്ക് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിത(32)യാണു കൊല്ലപ്പെട്ടത്.യുവതിയെ കാമുകന്‍…

ആലപ്പുഴ: പള്ളാത്തുരുത്തിക്കു സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അമ്പലപ്പുഴ പുന്നപ്ര തെക്ക് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിത(32)യാണു കൊല്ലപ്പെട്ടത്.യുവതിയെ കാമുകന്‍ പ്രബീഷും അയാളുടെ മറ്റൊരു കാമുകി രജനിയും ചേര്‍ന്നു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തല്‍. തുടര്‍ന്നു മൃതദേഹം കായലില്‍ തള്ളുകയായിരുന്നു. 2 കാമുകിമാര്‍ക്കുമൊപ്പം കഴിയാനുള്ള അതിമോഹത്തെ ഒരാള്‍ എതിര്‍ത്തതോടെയാണ് കൊലപതകം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്. പ്രബീഷിനൊപ്പം കഴിഞ്ഞിരുന്ന കൈനകരി തോട്ടുവാത്തല പതിശേരില്‍ രജനി (38)യുമാണ് പിടിയിലായത്.

കുറെ നാളുകള്‍ക്ക് മുന്‍പ് അനിത രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ കാമുകനായ പ്രതീഷിനൊപ്പം നാടു വിട്ടിരുന്നു. കായംകുളത്തെ ഒരു അഗ്രികള്‍ച്ചര്‍ ഫാമില്‍ ജോലി ചെയ്യുമ്ബോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി ബന്ധം വളര്‍ന്നപ്പോള്‍ കുടുംബം ഉപേക്ഷിച്ച്‌ നാടുവിടുകയായിരുന്നു. കോഴിക്കോടും തൃശൂരും പാലക്കാടും ജില്ലകളിലായി ഇരുവരും താമസിച്ചു വരികയായിരുന്നു.

ഇതിനിടയില്‍ പ്രതീഷില്‍ നിന്നും അനിത ഗര്‍ഭിണിയാകുകയും ചെയ്തു. ഈ കാലയളവില്‍ ഒരു സുഹൃത്ത് വഴി നേരത്തെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ കൈനകരിക്കാരിയായ രജനിയെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. തുടര്‍ന്ന് രജനിയുമായി ഒന്നിച്ചു കഴിഞ്ഞു വരികയായിരുന്ന പ്രതീഷ് ഗര്‍ഭിണിയായ അനിതയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ആലത്തൂരില്‍ നിന്നും രജനിയുടെ കൈനകരിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച്‌ ഇരുവരും അനിതയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.

അനിതയെ മരിച്ചെന്നു കരുതി ചെറിയ ഫൈബര്‍ വള്ളത്തില്‍ കയറ്റി വീടിനു 100 മീറ്റര്‍ അകലെയുള്ള ആറ്റില്‍ തള്ളാന്‍ കൊണ്ടുപോയി. രജനിയാണു വള്ളം തുഴഞ്ഞത്. വീടിനു സമീപത്തെ നാട്ടുതോട്ടിലൂടെ ആറ്റുതീരത്ത് എത്തിയപ്പോള്‍ പ്രബീഷും വള്ളത്തില്‍ കയറാന്‍ ശ്രമിക്കുകയും വള്ളം മറിയുകയും ചെയ്തു. ഇതാണ് പ്രബീഷിന്റെ കണക്കു കൂട്ടല്‍ തെറ്റിച്ചത്. മൃതദേഹം ഉദ്ദേശിച്ച സ്ഥലത്ത് ഉപേക്ഷിക്കാന്‍ സാധിച്ചില്ല. ഇതേതുടര്‍ന്ന് വള്ളത്തിനൊപ്പം അനിതയെയും അവിടെ ഉപേക്ഷിച്ച്‌ ഇരുവരും വീട്ടിലേക്കു മടങ്ങുകയായിരുന്നു. വെള്ളത്തില്‍ വീണശേഷമാണ് അനിത മരിച്ചത്.

മരണം കൊലപാതകമാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായ ശേഷം 5 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രബീഷ് പലരെയും ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന തോക്കുകള്‍, കൃത്യം നടത്തിയപ്പോള്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, പ്രതികളുടെയും അനിതയുടെയും ഫോണുകള്‍, മൃതദേഹം ആറ്റില്‍ തള്ളാന്‍ ഉപയോഗിച്ച വള്ളം എന്നിവയും കസ്റ്റഡിയിലെടുത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story