കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറിടിഞ്ഞു മുപ്പതോളം പേര്‍ കിണറ്റിൽ വീണു, 4 മരണം
വിദിഷ (മധ്യപ്രദേശ്): രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറിടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായിരിക്കുന്നത്. കിണറിടിഞ്ഞ് മുപ്പതോളം ആളുകള്‍ കിണറ്റിലേക്ക് വീണാണ് അപകടം.വ്യാഴാഴ്ച വൈകിട്ട്…

വിദിഷ (മധ്യപ്രദേശ്): രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറിടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായിരിക്കുന്നത്. കിണറിടിഞ്ഞ് മുപ്പതോളം ആളുകള്‍ കിണറ്റിലേക്ക് വീണാണ് അപകടം.വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് പെണ്‍കുട്ടി കിണറ്റിൽ വീഴുന്നത്.
കിണറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താൻ ഗ്രാമവാസികൾ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.രക്ഷാപ്രവർത്തനത്തിന് എത്തിയവരുടെ ഭാരം കാരണം കിണറിന്റെ തിട്ട ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ജില്ലാ ആസ്ഥാനത്ത് നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ഗഞ്ച് ബസോദ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. 50 അടി താഴ്ചയുള്ള കിണറ്റിൽ 20 അടിയോളം വെള്ളമുണ്ടെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കിണറ്റിൽ നിന്നും 19 ലധികം ആളുകളെ രക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. നാല് പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, 13 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നാണ് അറിയുന്നത്. രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.