രണ്ടു ദിവസം താഴോട്ട് പോയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി

രണ്ടു ദിവസം താഴോട്ട് പോയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി

July 23, 2021 0 By Editor

കൊച്ചി: രണ്ടു ദിവസം താഴോട്ട് പോയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. പവന് ഇന്ന് 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 35,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ​ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 4470 രൂപയാണ് ഒരു ​ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 560 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ വീണ്ടും എത്തിയതിന് ശേഷമായിരുന്നു ഇടിവ്. 36,200 ആണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. ചൊവ്വാഴ്ചയാണ് വീണ്ടും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയത്. പിന്നീടായിരുന്നു ഇടിവ്.