Begin typing your search above and press return to search.
ഡല്‍ഹിയില്‍ 66 കോവിഡ് കേസുകള്‍ മാത്രം; തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കും, 50%കാണികള്‍ക്ക് പ്രവേശനം
രാജ്യതലസ്ഥാനത്ത് പുതിയതായി 66 കോവിഡ് കേസുകള്‍ മാത്രം. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരൊറ്റ മരണം പോലും സ്ഥിരീകരിച്ചില്ല.അതേസമയം രാജ്യതലസ്ഥാനത്ത് തിയേറ്ററുകള്‍ തിങ്കളാഴ്ചയോടെ തുറക്കും. 50 ശതമാനം പേരെ പ്രവേശിപ്പിച്ചുകൊണ്ടായിരിക്കും ഇത്. സംസ്ഥാന ഭരണസമിതിയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച മുതല്‍ ട്രെയിനുകളിലും ബസുകളിലും മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാം. നിലവില്‍ 50ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടാണ് ബസും, മെട്രോയും സര്‍വ്വീസുകള്‍ നടത്തുന്നത്.
കല്യാണങ്ങള്‍ക്കും മരണാന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം അമ്ബതില്‍ നിന്നും നൂറാക്കി ഉയര്‍ത്തി. ജൂണ്‍ 7-നാണ് കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ ഡല്‍ഹി മെട്രോ സര്‍വ്വീസ് പുനരാരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്പാകള്‍ക്കും തുറക്കാം.
Next Story