പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; കൊറോണക്കാലത്ത് റെക്കോര്‍ഡ് വിജയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; കൊറോണക്കാലത്ത് റെക്കോര്‍ഡ് വിജയം

July 28, 2021 0 By Editor

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം പി​ആ​ര്‍​ഡി ചേം​ബ​റി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പൊ​തു​വി​ഭ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 87.94 ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ചു. 85.13 ശ​ത​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ വി​ജ​യ​ശ​ത​മാ​നം. 3,28,702 പേ​ര്‍ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. ഇ​തി​ല്‍ 48,383 പേ​ര്‍ മു​ഴു​വ​ന്‍ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി.

ഹ്യു​മാ​നി​റ്റീ​സി​ന് 80.4 ശ​ത​മാ​ന​വും കൊ​മേ​ഴ്സ് വി​ഭ​ഗ​ത്തി​ല്‍ 89.13 ശ​ത​മാ​ന​വും ക​ലാ​മ​ണ്ഡ​ലം 89.33 ശ​ത​മാ​ന​വും ടെ​ക്നി​ക്ക​ല്‍ 84.39 ശ​ത​മാ​നം പേ​രും വി​ജ​യം ക​ര​സ്ഥ​മാ​ക്കി. വി​ജ​യ​ശ​ത​മാ​നം കൂ​ടു​ത​ല്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. 91.11 ശ​ത​മാ​നം. കു​റ​വ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ് (82.53 ശ​ത​മാ​നം).136 സ്കൂ​ളു​ക​ള്‍ നൂ​റ് ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​പ്പ​ണ്‍ സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 53 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ഓ​പ്പ​ണ്‍ സ്കൂ​ളി​ല്‍ 25,293 വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ജ​യി​ച്ചു.

വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യി​ല്‍ 80.36 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ക​ഴി​ഞ്ഞ വ​ര്‍​ഷം 76.06 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യി​ല്‍ 239 വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി.സ്പെ​ഷ​ല്‍ സ്കൂ​ളു​ക​ളി​ല്‍ നൂ​റ് ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ളും വി​ജ​യി​ച്ചു. വ്യ​ക്തി​ഗ​ത പ​രീ​ക്ഷാ ഫ​ലം വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.