വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ച സംഭവം: കൊല്ലാനായി കണ്ണൂരില്‍ നിന്നെത്തി; തലയ്ക്കും നെഞ്ചിലും വെടിവച്ചു" കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പക !

കൊച്ചി; കോതമംഗലം നെല്ലിക്കുഴിയില്‍ കോളജ് വിദ്യാര്‍ഥിനിയെ യുവാവ് വെടിവച്ച്‌ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണെന്ന് റിപ്പോര്‍ട്ടുകള്‍. യുവതിയെ അന്വേഷിച്ച്‌ രാഗിന്‍ കണ്ണൂരില്‍ നിന്നും കോതമംഗലത്ത്…

കൊച്ചി; കോതമംഗലം നെല്ലിക്കുഴിയില്‍ കോളജ് വിദ്യാര്‍ഥിനിയെ യുവാവ് വെടിവച്ച്‌ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണെന്ന് റിപ്പോര്‍ട്ടുകള്‍. യുവതിയെ അന്വേഷിച്ച്‌ രാഗിന്‍ കണ്ണൂരില്‍ നിന്നും കോതമംഗലത്ത് എത്തകുകയായിരുന്നു. വാടകവീട്ടില്‍ താമസിക്കുകയായിരുന്ന മാനസയെ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച്‌ നെഞ്ചിലും തലയിലും വെടിവച്ചു. അതിന് പിന്നാലെ സ്വയം നിറയൊഴിച്ച്‌ രാഖിലും ജീവനൊടുക്കി. തലയ്ക്ക് നിറയൊഴിച്ച യുവാവിന്റെ തലയുടെ ഭാഗം പൂര്‍ണമായി ചിതറിതെറിച്ച നിലയിലായിരുന്നു.

മൂന്ന് മണിയോടെയാണ് യുവാവ് പെണ്‍കുട്ടി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെത്തിയത്. ഇരുവരും തമ്മില്‍ വാക്കേറ്റം രൂക്ഷമായതിന് പിന്നാലെ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നെഞ്ചിലും തലയിലുമാണ് വെടിവച്ചത്. പെണ്‍കുട്ടി തതക്ഷണം മരിച്ചു. പിന്നാലെ യുവാവും ജീവനൊടുക്കുകയായിരുന്നു

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ഇതിന് മുന്‍പും രാഗില്‍ യുവതിയെ തേടി കോളജില്‍ വന്നിരുന്നെന്ന് സഹപാഠികള്‍ പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. അങ്ങനെയാണ് യുവതി താമസിക്കുന്ന സ്ഥലം അറിയാന്‍ കഴിഞ്ഞത്. പെണ്‍കുട്ടിയും യുവാവും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇക്കാര്യം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ഇയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്തിരന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പെണ്‍കുട്ടി രാഗിനുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതാണ് കൊലയ്ക്ക് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരവരുടെയും മൃതദേഹങ്ങള്‍ കോതമംഗലത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരുക്കുകയാണ്. ഇരുവരും കണ്ണൂര്‍ സ്വദേശികളാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story