മാനസയെ വെടിവച്ചു കൊല്ലാന്‍ ഉപയോഗിച്ച തോക്ക് രാഖില്‍ മോഷ്ടിച്ചതെന്ന് സംശയം; സുഹൃത്തുക്കളെ ചോദ്യം ചെയ്ത് തുടങ്ങി

മാനസയെ വെടിവച്ചു കൊല്ലാന്‍ ഉപയോഗിച്ച തോക്ക് രാഖില്‍ മോഷ്ടിച്ചതെന്ന് സംശയം. തോക്ക് ലഭിച്ചതില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം, കണ്ണൂരിൽ എത്തിയ അന്വേഷണ സംഘം രഖിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് തുടങ്ങി. മാനസയുടെ കോളജിലെ പല വിദ്യാർത്ഥികളുമായും രഖിൽ അടുപ്പം സ്ഥാപിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനിയായ മാനസ കൊല്ലപ്പെടുന്നത് ജൂലൈ 30നാണ്. 24 വയസായിരുന്നു. കോളജിനോട് ചേർന്ന് മാനസി താമസിക്കുന്ന സ്ഥലത്ത് വച്ചാണ് കൊലപാതകം നടക്കുന്നത്.രണ്ട് വെടിയാണ് മാനസിക്ക് ഏറ്റത്. വലത് ചെവിയുടെ താഴ്ഭാഗത്തായി ഒരു വെടിയേറ്റിട്ടുണ്ട്. രണ്ടാമത്തെ വെടി നെഞ്ചിന്റെ വലതുഭാഗത്താണ് ഏറ്റത്. വെടിയുണ്ട ശരീരത്തിൽ കയറി ഇറങ്ങി പോയ പാടുകളുണ്ടെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. സാധാരണ ഒരു എയർ ഗൺ ഉപയോഗിച്ച് ഇത്തരത്തിൽ വെടിയുതർക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ബാലിസ്റ്റിക് വിദഗ്ധരെത്തി കൂടുതൽ കാര്യങ്ങൾ സ്ഥിരീകരിക്കും.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story