പാകിസ്താനിൽ ഹിന്ദു ക്ഷേത്രം അക്രമിച്ച സംഭവത്തിൽ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി : പാകിസ്താനിൽ ഹിന്ദു ക്ഷേത്രം അക്രമിച്ച സംഭവത്തിൽ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ച് ഇന്ത്യ . ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അടക്കം ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെയുള്ള അക്രമങ്ങളും പീഡനങ്ങളും പാകിസ്താനിൽ വർദ്ധിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥരെ അറിയിച്ചു. പാകിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി, അപലപനീയമായ ഈ സംഭവത്തിലും ന്യൂനപക്ഷ സമുദായത്തിന്റെയും അവരുടെ ആരാധനാലയങ്ങളുടെയും മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണങ്ങളിലും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷയും ക്ഷേമവും പാകിസ്താൻ ഉറപ്പിക്കണമെന്നും ‘ ഇന്ത്യ ആവശ്യപ്പെട്ടതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ വർഷം സിന്ധിലെ മാതാ റാണി ഭത്യാനി മന്ദിർ, ഖൈബർ പക്തുൻഖ്വയിലെ കാരക്കിലെ ഹിന്ദു ക്ഷേത്രം ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളും ഗുരുദ്വാരകളും ആക്രമിക്കപ്പെട്ടിരുന്നു.ന്യൂനപക്ഷ സമുദായങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിൽ പാകിസ്താനിലെ ഭരണകൂടവും സുരക്ഷാ സ്ഥാപനങ്ങളും നിഷ്ക്രിയമായി നിലകൊള്ളുകയാണെന്നും ഇന്ത്യ പ്രതികരിച്ചു.

റഹിം യര്‍ ഖാന്‍ ജില്ലയിലെ ഭോംഗ് നഗരത്തിലുള്ള സിദ്ധിവിനായക ക്ഷേത്രത്തിന് നേരെയാണ് ഇന്ന് ആക്രമണം ഉണ്ടായത്. സംഘടിച്ചെത്തിയ ഇസ്ലാം ഭീകരര്‍ ക്ഷേത്രത്തിനുള്ളിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും, ഇതിന്റെ അവശിഷ്ടങ്ങള്‍ കത്തിച്ച് ചാമ്പലാക്കുകയുമായിരുന്നു. ഇസ്ലാം മതപാഠശാലയെ അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം.ഇരുമ്പു ദണ്ഡുകള്‍, വടികള്‍, കല്ലുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയുമായെത്തിയ അക്രമികള്‍ ക്ഷേത്രത്തിന് അകത്തും പുറത്തും ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story