വിസ്മയ കേസ് : സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരേ കിരണ്‍കുമാര്‍ നിയമ നടപടിക്ക്
കൊച്ചി: വിസ്മയ കേസിലെ പ്രതിയായ കിരണ്‍കുമാറിനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ നിയമ നടപടിക്ക് കിരണ്‍കുമാര്‍. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് ഒരുങ്ങുന്നത്. പിരിച്ചു വിട്ട നടപടി സര്‍വിസ്…
കൊച്ചി: വിസ്മയ കേസിലെ പ്രതിയായ കിരണ്‍കുമാറിനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ നിയമ നടപടിക്ക് കിരണ്‍കുമാര്‍. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് ഒരുങ്ങുന്നത്. പിരിച്ചു വിട്ട നടപടി സര്‍വിസ്…
കൊച്ചി: വിസ്മയ കേസിലെ പ്രതിയായ കിരണ്‍കുമാറിനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ നിയമ നടപടിക്ക് കിരണ്‍കുമാര്‍. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് ഒരുങ്ങുന്നത്. പിരിച്ചു വിട്ട നടപടി സര്‍വിസ് ചട്ടങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാകും ട്രൈബ്യൂണലിനെ സമീപ്പിക്കുകയെന്ന് അഭിഭാഷകന്‍ അറിയിച്ചു. കേസിന്റെ അന്വേഷണം പോലും പൂര്‍ത്തിയായിട്ടില്ല. കിരണിന്റെ വിശദീകരണം അധികൃതര്‍ തേടിയിട്ടുമില്ല. അതിനുമുമ്ബേയുണ്ടായ നടപടി തിടുക്കപ്പെട്ടുള്ളതാണെന്നും അഭിഭാഷകന്‍ പറയുന്നു. കിരണിനെ പിരിച്ചു വിട്ട നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍. വിസ്മയയുടെ മരണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായി. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് പിരിച്ചുവിടലെന്നാണ് മന്ത്രി ആന്റണി രാജു അറിയിച്ചത്.ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമാണ്.