'കോവിഡ് മാനദണ്ഡം ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടാക്കി'; കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിക്കും താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്

കോഴിക്കോട്: കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്തു. എലത്തൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഇരുവരും ആൾക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദർശിക്കാൻ ഇരുവരും തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകൾ കൂട്ടംകൂടാൻ കാരണമായി. സിനിമാ നിർമാതാവ് ആന്‍റോ ജോസഫിനും ആശുപത്രി മാനേജ്മെന്‍റിനെതിരെയും കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ നടന്മാർ എത്തിയപ്പോൾ മുന്നൂറോളം പേർ കൂട്ടം കൂടിയെന്ന് എലത്തൂർ പൊലീസ് പറഞ്ഞു.

സാധരണകാരന് പുറത്തിറങ്ങാനും മറ്റുള്ള ആവശ്യങ്ങൾക്കും വാക്‌സിൻ സർട്ടിഫിക്കറ്റ് അടക്കം കയ്യിൽ കരുതേണ്ട സമയത്തു നടന്ന ഈ ഉദ്ഘാടന ചടങ്ങുകൾക്കെതിരെ വലിയ വിമർശനം അന്ന് തന്നെ ഉയർന്നിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story