താലിബാൻ അവരുടെ ഏറ്റെടുക്കൽ പൂർത്തിയാക്കി" താലിബാൻ അടുത്തെത്തിയതായി പാകിസ്ഥാൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ചൈന അവരെ പ്രേരിപ്പിക്കും, ഇനി യുദ്ധത്തിനായുള്ള ഭരണത്തെ കുറിച്ച് മോദി ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു; സുബ്രഹ്മണ്യ സ്വാമി

താലിബാന്റെ അഫ്ഗാൻ പിടിച്ചെടുക്കലിന് പിറകെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുന്നറിയിപ്പ് നൽകി ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി. ‘താലിബാൻ അവരുടെ ഏറ്റെടുക്കൽ പൂർത്തിയാക്കി. ഇനി യുദ്ധത്തിനായുള്ള ഭരണത്തെ കുറിച്ച് മോദി ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. താലിബാൻ അടുത്തെത്തിയതായി പാകിസ്ഥാൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ചൈന അവരെ പ്രേരിപ്പിക്കും. ആയുധങ്ങൾ വിതരണം ചെയ്യുക മാത്രമായിരിക്കും അമേരിക്കയെ കൊണ്ടിനി സാധ്യമാവുക. നമുക്ക് ഭാരത മാതാവിന്റെ നിയുക്ത കടമ നിറവേറ്റാം’ എന്നാണ് സുബ്രഹ്മണ്യ സ്വാമി തന്റെ ഫേസ്ബുക് പേജിൽ കുറിച്ചിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ തന്നെ അദ്ദേഹം മറ്റൊരു കുറിപ്പ് കൂടി തന്റെ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത ശേഷം താലിബാൻ നേതാക്കൾ ഒരു ഗവൺമെന്റിന്റെ കാഴ്ചപ്പാടോടെ ആയിരിക്കുകയും, അതേ സമയം താലിബാൻ പ്രവിശ്യാ നേതാക്കൾ അവരുടെ ക്രൂരമായ രീതിയിലൂടെ പെരുമാറുകയും ചെയ്യും. ഒരു വർഷത്തിന് ശേഷം അഫ്ഗാൻ സുരക്ഷിതമാക്കി താലിബാനും ചൈനയും പാകിസ്ഥാനും ഇന്ത്യയെ ആക്രമിക്കുമെന്നും സുബ്രഹ്മണ്യ സ്വാമി പറഞ്ഞു.

താലിബാന്റെ അഫ്ഗാൻ കീഴടക്കലിനെ ലോക രാജ്യങ്ങൾ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അമേരിക്ക തങ്ങളുടെ സൈന്യത്തെ അഫ്ഗാനിൽ നിന്ന് പിൻവലിക്കുകയും ചെയ്തതോടെ താലിബാന്റെ ശക്തി ഇരട്ടിയായി. അഫ്ഗാനിലെ താലിബാൻ വിജയം ഇന്ത്യൻ ജനതക്കിടയിലും ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. താലിബാൻ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഭാവിയെ പറ്റിയുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് സുബ്രഹ്മണ്യ സ്വാമിയുടെ വാക്കുകൾ ഏറെ ശ്രദ്ധ നേടുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story