സ്വർണവില കുറഞ്ഞു

സ്വർണവില കുറഞ്ഞു

August 19, 2021 0 By Editor

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,280 രൂപയായി. ​ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4410 രൂപയാണ് ഒരു ​​ഗ്രാം സ്വർണത്തിന്‍റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 36000 രൂപയായിരുന്നു സ്വർണവില. പിന്നീടുള്ള ദിവസങ്ങളിൽ താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയിൽ വില ഉയരുന്നതാണ് കണ്ടത്. ഒരാഴ്ചക്കിടെ 760 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു.