വിമാനത്തിൽ നിന്ന് താഴെ വീണിട്ടും പോറൽ പോലുമില്ലാതെ ആപ്പിൾ ഐഫോൺ

വിമാനത്തിൽ നിന്ന് താഴെ വീണിട്ടും പോറൽ പോലുമില്ലാതെ ആപ്പിൾ ഐഫോൺ

August 20, 2021 0 By Editor

നമ്മുടെ സ്മാർട്ട്ഫോണുകൾ കൈയ്യിൽ നിന്നും തറയിൽ വീഴുമ്പോഴെല്ലാം നമ്മൾ പരിഭ്രമിക്കാറുണ്ട്. എന്നാൽ വിമാനത്തിൽ നിന്നും ഫോൺ താഴെ വീണാലോ. ഞെട്ടണ്ട സംഗതി സത്യമാണ്. ബ്രസീലിയൻ ഡോക്യുമെന്ററി ഫിലിം മേക്കർ ഏണസ്റ്റോ ഗാലിയോട്ടോയുടെ ഐഫോൺ 6 എസ് ആണ് വിമാനത്തിൽ നിന്നും താഴെ വീണത്. വിമാനത്തിൽ നിന്നും ഷൂട്ട് ചെയ്തുകൊണ്ടിരിക്കെ ശക്തമായി അടിച്ച കാറ്റ് കാരണമാണ് ഫോൺ താഴെ വീണത്. 2000 അടി താഴ്ച്ചയിലേക്കാണ് ഫോൺ വീണത്. ഫോണിനറെ ക്യാമറയിൽ ഈ വീഴ്ച്ചയും തുടർന്നുള്ള വിഷ്യലുകളും റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഐഫോൺ താഴെ വീണെങ്കിലും ഇപ്പോഴും പ്രവർത്തിക്കുന്നു എന്നതാണ് ഏറ്റവും രസകരമായ കാര്യം. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നിന്ന് 100 മൈൽ കിഴക്കുള്ള പെരെ ബീച്ചിലാണ് സംഭവം നടന്നത്. ബ്രസീലിയൻ മാധ്യമമായ ജി1 ആണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. വിമാനത്തിൽ നിന്ന് ഫോൺ വീണതോടെ അത് നഷ്ടമായെന്നാണ് ഏണസ്റ്റോ കരുതിയത്. എങ്കിലും അദ്ദേഹം ജിപിഎസ് വഴി ഫോൺ കണ്ടെത്തുകയായിരുന്നു.