പ്രാർത്ഥനയ്‌ക്കും, നിസ്കാരത്തിനും മുമ്പ് ആരും രാജ്യം വിട്ടുപോകാൻ ശ്രമിക്കരുത് ; താലിബാന്റെ മുന്നറിയിപ്പ്

കാബൂൾ ; തങ്ങൾ അധികാരമേറ്റ ശേഷമുള്ള ആദ്യ വെള്ളിയാഴ്ച ആരും രാജ്യം വിട്ട് പോകാൻ ശ്രമിക്കരുതെന്ന് താലിബാന്റെ മുന്നറിയിപ്പ് . ഈ ദിവസങ്ങളിൽ പ്രാർത്ഥനയും , നിസ്കാരവുമുണ്ട്…

കാബൂൾ ; തങ്ങൾ അധികാരമേറ്റ ശേഷമുള്ള ആദ്യ വെള്ളിയാഴ്ച ആരും രാജ്യം വിട്ട് പോകാൻ ശ്രമിക്കരുതെന്ന് താലിബാന്റെ മുന്നറിയിപ്പ് . ഈ ദിവസങ്ങളിൽ പ്രാർത്ഥനയും , നിസ്കാരവുമുണ്ട് , അത് കഴിയും മുൻപ് ആരും രാജ്യം വിട്ടുപോകാൻ ശ്രമിക്കരുതെന്നാണ് നിർദേശം . ആളുകളോട് രാജ്യം വിട്ട് പോകരുതെന്ന് പറയണമെന്ന് താലിബാൻ അഫ്ഗാനിലെ ഇമാമുമാരോട് ആവശ്യപ്പെട്ടു. മാത്രമല്ല താലിബാനെ കുറിച്ചുള്ള നിഷേധാത്മക റിപ്പോർട്ടുകൾ ചെറുക്കാനും ഇമാമുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിന് പുറത്ത് അഫ്ഗാനികൾ ഫ്ലൈറ്റുകൾക്കായി കാത്തുനിൽക്കുന്നത് തുടരുമ്പോഴാണ് രാജ്യം വിടരുതെന്ന താലിബാന്റെ അറിയിപ്പ് . കാബൂളിലെയും പ്രവിശ്യകളിലെയും എല്ലാ ഇമാമുകളും ഇസ്ലാമിക വ്യവസ്ഥ പ്രോത്സാഹിപ്പിക്കുകയും ഐക്യം ആവശ്യപ്പെടുകയും ചെയ്യണമെന്ന് താലിബാൻ പ്രസ്താവനയിൽ പറയുന്നു . ‘ രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക, രാജ്യം വിടാൻ ശ്രമിക്കരുത് കൂടാതെ ശത്രുവിന്റെ നിഷേധാത്മക പ്രചാരണത്തിന് ഉത്തരം നൽകുക.‘ – ഇത്തരത്തിലാണ് താലിബാന്റെ പ്രസ്താവന.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story