അഫ്ഗാന്‍ രക്ഷാദൗത്യവിമാനം ആരും റാഞ്ചിയിട്ടില്ല; റാഞ്ചല്‍ നിഷേധിച്ച് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയവും ഇറാന്‍ ഏവിയേഷനും
അഫ്ഗാനിസ്താനില്‍നിന്നുള്ള യുക്രൈന്‍ രക്ഷാദൗത്യ വിമാനം റാഞ്ചി എന്ന വാര്‍ത്ത നിഷേധിച്ച് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയവും ഇറാന്‍ ഏവിയേഷനും. 31 യുക്രൈയിന്‍ പൗരന്മാരടക്കം 83 പേരടങ്ങുന്ന സംഘവുമായി അഫ്ഗാനിസ്താനില്‍നിന്നുള്ള വിമാനം…

അഫ്ഗാനിസ്താനില്‍നിന്നുള്ള യുക്രൈന്‍ രക്ഷാദൗത്യ വിമാനം റാഞ്ചി എന്ന വാര്‍ത്ത നിഷേധിച്ച് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയവും ഇറാന്‍ ഏവിയേഷനും. 31 യുക്രൈയിന്‍ പൗരന്മാരടക്കം 83 പേരടങ്ങുന്ന സംഘവുമായി അഫ്ഗാനിസ്താനില്‍നിന്നുള്ള വിമാനം യുക്രൈയിന്‍ തലസ്ഥാനമായ കീവില്‍ എത്തി. 12 സൈനിക ഉദ്യോഗസ്ഥരും തിരിച്ചെത്തിയതായി പ്രസിഡന്റിന്റെ ഓഫീസില്‍നിന്ന് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു.
ഇനിയും നൂറോളം യുക്രൈന്‍ പൗരന്മാര്‍ അഫ്ഗാനിസ്താനില്‍ ഉണ്ടെന്നും പ്രസിഡന്റിന്റെ ഓഫീസില്‍ നിന്ന് വ്യക്തമാക്കി. അഫ്ഗാനിസ്താനിലെത്തിയ യുക്രൈന്റെ രക്ഷാദൗത്യ വിമാനം റാഞ്ചി എന്നായിരുന്നു നേരത്തെ പുറത്തു വന്ന വാര്‍ത്തകള്‍. യുക്രൈന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യേവ്ജെനി യാനിനെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സികളായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.