നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു; സംസ്‌കാരം വൈകിട്ട് നാലിന്

തിരുവല്ല: ചലച്ചിത്ര നിര്‍മാതാവും പാചക വിദഗ്ധനുമായ എം. വി നൗഷാദ് (55) അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രോഗബാധയെ തുടര്‍ന്ന് ഒരു മാസത്തോളമായി അദ്ദേഹം ചികിത്സയിലായിരുന്നു.

അന്തരിച്ച എംവി നൗഷാദിന്റെ സംസ്‌കാരം വൈകിട്ട് നാലിന് തിരുവല്ലയിലെ മുത്തൂര്‍ ജുമാ മസ്ജിദില്‍ നടക്കും. നൗഷാദിന്റെ മൃതദേഹം അല്‍പസമയത്തിനകം ആശുപത്രിയില്‍ നിന്ന് തിരുവല്ലയിലെ കുടുംബവീട്ടിലെത്തിക്കും. തിരുവല്ല എസ്.സി.എസ് സ്‌കൂളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ പൊതുദര്‍ശനമുണ്ടാകും.

തിരുവല്ലയില്‍ റസ്റ്ററന്റും കേറ്ററിങ് സര്‍വീസും നടത്തിയിരുന്ന പിതാവില്‍ നിന്നാണ് നൗഷാദിന് പാചക താത്പര്യം പകര്‍ന്നുകിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച നൗഷാദ് കേറ്ററിംഗ് ബിസിനസില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തി. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. സംവിധായകന്‍ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിര്‍മിച്ചായിരുന്നു സിനിമാ നിര്‍മാണ രംഗത്തേക്ക് കടന്നുവന്നത്. ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിര്‍മിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ഈ മാസം പന്ത്രണ്ടിന് മരിച്ചിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story