അവിഹിത ബന്ധമെന്ന് സംശയം; ഭർത്താവ് ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ തുന്നിച്ചേര്‍ത്തു
ഭോപാല്‍: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ തുന്നിച്ചേര്‍ത്തു. മധ്യപ്രദേശിലെ സിന്‍ഗ്രോളി ജില്ലയിലെ റയ്ലാ ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ കേസെടുത്തതായി സിന്‍ഗ്രോളി…

ഭോപാല്‍: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ തുന്നിച്ചേര്‍ത്തു. മധ്യപ്രദേശിലെ സിന്‍ഗ്രോളി ജില്ലയിലെ റയ്ലാ ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ കേസെടുത്തതായി സിന്‍ഗ്രോളി അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണര്‍ അനില്‍ സോന്‍കാര്‍ അറിയിച്ചു. പ്രതി ഒളിവിലാണെന്നും തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യക്ക് ഗ്രാമത്തിലെതന്നെ മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഇതേ ചൊല്ലി വഴക്കുണ്ടായതോടെ ഇയാള്‍ ഭാര്യയെ മര്‍ദിക്കുകയും സ്വകാര്യഭാഗങ്ങള്‍ സൂചിയും നൂലും ഉപയോഗിച്ച് തുന്നുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്‍റെ ക്രൂരതക്കിരയായ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ഭര്‍ത്താവിനെതിരെ കടുത്ത ശിക്ഷാനടപടികളൊന്നുമെടുക്കരുതെന്ന് ഇവര്‍ പൊലീസിനോട് അപേക്ഷിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പീഡനം തുടരരുതെന്ന് താക്കീത് നല്‍കി വിട്ടാല്‍ മതിയെന്നാണ് ഇവരുടെ അപേക്ഷയെന്ന് പൊലീസ് പറയുന്നു.