മൊബെെൽ മോഷ്ടിച്ചെന്ന് ആരോപിച്ച് അച്ഛനെയും മകളെയും പൊതുമധ്യത്തിൽ വിചാരണ ചെയ്തു; പിങ്ക് പൊലീസിനെതിരെ പരാതി

തിരുവനന്തപുരത്ത് അച്ഛനെയും മൂന്നാം ക്ലാസുകാരിയായ മകളെയും പൊതുമധ്യത്തിൽ മോഷ്ടാക്കളാക്കി ചിത്രീകരിക്കാൻ പിങ്ക് പൊലീസ് ശ്രമിച്ചെന്ന് ആരോപണം. പൊലീസ് വാഹനത്തിൽനിന്ന് കാണാതായ മൊബൈലിനെച്ചൊല്ലിയാണ് പെൺകുട്ടിക്കും പിതാവിനുമെതിരെ മോഷണം ആരോപിച്ചത്. മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച്  പിതാവിനെയും മകളെയും പൊതുജന…

തിരുവനന്തപുരത്ത് അച്ഛനെയും മൂന്നാം ക്ലാസുകാരിയായ മകളെയും പൊതുമധ്യത്തിൽ മോഷ്ടാക്കളാക്കി ചിത്രീകരിക്കാൻ പിങ്ക് പൊലീസ് ശ്രമിച്ചെന്ന് ആരോപണം. പൊലീസ് വാഹനത്തിൽനിന്ന് കാണാതായ മൊബൈലിനെച്ചൊല്ലിയാണ് പെൺകുട്ടിക്കും പിതാവിനുമെതിരെ മോഷണം ആരോപിച്ചത്. മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പൊതുജന മധ്യത്തിൽ പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്യുകയും ചെയ്തു. ഒടുവിൽ പൊലീസ് വാഹനത്തിൽ നിന്ന് തന്നെ മൊബൈൽ കണ്ടെത്തി.

ഐ.എസ്.ആർ. ഓയുടെ വലിയ വാഹനം വരുന്നത് കാണാൻ പോയ തോന്നയ്ക്കൽ സ്വദേശിയും മകളുമാണ് ക്രൂരതക്കിരയായത്. തോന്നയ്ക്കൽ സ്വദേശി പറയുന്നതിങ്ങനെ: ഫോൺ മോഷ്ടിച്ചെന്നും മകൾക്ക് നൽകുന്നത് കണ്ടെന്നുമാണ് പൊലീസുദ്യോഗസ്ഥ പറഞ്ഞത്. മോഷ്ടിച്ചില്ലെന്ന് പറഞ്ഞിട്ടും പൊലീസ് മോശമായി പെരുമാറി. മകൾ കരഞ്ഞതോടെ പൊലീസുദ്യോഗസ്ഥ സമീപത്തുള്ളവരെ വിളിച്ചുകൂട്ടുകയും തങ്ങളെ ദേഹ പരിശോധന നടത്തണമെന്നും സ്റ്റേഷനിൽ കൊണ്ടുപോകണമെന്നും പറഞ്ഞു. ഇതിനിടെ പൊലീസ് വാഹനത്തിലെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്നുതന്ന ഫോൺ കണ്ടെത്തി -ഇദ്ദേഹം പറയുന്നു.

ഫോൺ കിട്ടിയിട്ടും ക്ഷമാപണം നടത്താതെ വീണ്ടും അധിക്ഷേപിച്ചെന്നും ഇദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഏറെ ഭയന്നിരിക്കുകയാണ് തൻെറ കുഞ്ഞെന്നും, ജനങ്ങളുടെ മുന്നിൽ തന്നെയും മകളെയും കള്ളൻമാരാക്കിയെന്നും പൊലീസുദ്യോഗസ്ഥക്കെതിരെ നടപടി വേണമെന്നും ടാപ്പിങ് തൊഴിലാളിയായ ഇദ്ദേഹം ആവശ്യപ്പെട്ടു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story