കാബൂളില്‍ വീണ്ടും ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പ് നല്‍കി അമേരിക്ക
അഫ്ഗാനില്‍ നിലവിലെ സാഹചര്യം അപകടകരമാണെന്നും അടുത്ത 24-36 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിനു സാധ്യതയെന്നും പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. ദേശീയ സുരക്ഷാ സമിതിയുമായി ചര്‍ച്ചകള്‍…

അഫ്ഗാനില്‍ നിലവിലെ സാഹചര്യം അപകടകരമാണെന്നും അടുത്ത 24-36 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിനു സാധ്യതയെന്നും പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. ദേശീയ സുരക്ഷാ സമിതിയുമായി ചര്‍ച്ചകള്‍ നടത്തിയശേഷമായിരുന്നു ബൈഡന്റെ പ്രതികരണം.
യുഎസ് ദൗത്യത്തിലെ ഏറ്റവും അപകടകരമായ സന്ദര്‍ഭമാണു വരുന്ന ദിവസങ്ങളെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ ബൈഡന്റെ അധ്യക്ഷതയില്‍ നടന്ന അടിയന്തര സുരക്ഷാ യോഗത്തില്‍ സേനയിലെ ഉന്നത കമാന്‍ഡര്‍മാരും പങ്കെടുത്തു.
കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് താലിബാന്‍ കൂടുതല്‍ ഭടന്മാരെ നിയോഗിച്ചു. ഒരുലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ച യുഎസ് ദൗത്യവും അവസാനഘട്ടത്തിലേക്കു നീങ്ങി.