ഭാര്യയോടൊപ്പം ജീവിച്ച് മതിയായി, വീട്ടില്‍ കഴിയുന്നതിനേക്കാള്‍ ഭേദം ജയില്‍; ഒടുവില്‍ ജയിലില്‍ പോകാന്‍ യുവാവ് പൊലീസ് സ്റ്റേഷന് തീയിട്ടു
ഭാര്യയോടൊപ്പം ജീവിച്ച് മതിയായി, വീട്ടില്‍ കഴിയുന്നതിനേക്കാള്‍ ഭേദം ജയിലെന്ന് തോന്നിയ യുവാവ് ഒടുവില്‍ ജയിലില്‍ പോകാനായി പൊലീസ് സ്റ്റേഷന് തീയിട്ടു. ഗുജറാത്തിലെ രാജ്കോടില്‍ ഞായറാഴ്ച വൈകിട്ടാണ് വിചിത്രമായ…
ഭാര്യയോടൊപ്പം ജീവിച്ച് മതിയായി, വീട്ടില്‍ കഴിയുന്നതിനേക്കാള്‍ ഭേദം ജയിലെന്ന് തോന്നിയ യുവാവ് ഒടുവില്‍ ജയിലില്‍ പോകാനായി പൊലീസ് സ്റ്റേഷന് തീയിട്ടു. ഗുജറാത്തിലെ രാജ്കോടില്‍ ഞായറാഴ്ച വൈകിട്ടാണ് വിചിത്രമായ…
ഭാര്യയോടൊപ്പം ജീവിച്ച് മതിയായി, വീട്ടില്‍ കഴിയുന്നതിനേക്കാള്‍ ഭേദം ജയിലെന്ന് തോന്നിയ യുവാവ് ഒടുവില്‍ ജയിലില്‍ പോകാനായി പൊലീസ് സ്റ്റേഷന് തീയിട്ടു. ഗുജറാത്തിലെ രാജ്കോടില്‍ ഞായറാഴ്ച വൈകിട്ടാണ് വിചിത്രമായ സംഭവം നടന്നത്. രാജ്കോടിലെ രാജീവ് നഗര്‍ സ്വദേശിയ ദേവ് ജി ചൗദയെന്ന 23കാരനാണ് പൊലീസ് സ്റ്റേഷന് തീയിട്ടത്. ടൈംസ് ഓഫ് ഇന്‍ഡ്യയാണ് വാര്‍ത്ത പുറത്തുവിട്ടത്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ജയിലില്‍ പോവാന്‍ വേണ്ടി താന്‍ മന:പൂര്‍വമാണ് പൊലീസ് സ്റ്റേഷന് തീയിട്ടതെന്ന് ഇയാള്‍ പറയുന്നത്. ഭാര്യയുടെ പ്രകോപനപരമായ സംഭാഷണത്തില്‍ മനംമടുത്ത യുവാവ് പൊലീസ് സ്റ്റേഷന് തീയിടുകയായിരുന്നു. കൃത്യത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കാതെ ഇയാള്‍ പൊലീസിന് പിടികൊടുക്കുകയും ചെയ്തു.
പൊലീസ് സ്റ്റേഷന്റെ എതിര്‍വശത്താണ് ദേവ്ജി ചൗദ താമസിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ പെട്രോളുമായി പൊലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ സ്റ്റേഷന് തീയിടുകയായിരുന്നു. സമീപത്തെ കച്ചവടക്കാരാണ് തീയണച്ചത്. പൊലീസ് സ്റ്റേഷന്‍ അടച്ചിട്ടിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ലെന്ന് ഗാന്ധിഗ്രാം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഖുമാന്‍സിന്‍ഹ് വാല പറഞ്ഞു.