കാബൂളിൽ പ്രതിഷേധക്കാരായ സ്ത്രികളെ മർദ്ദിച്ച് താലിബാൻ; ദൃശ്യങ്ങൾ
കാബൂളിൽ പ്രതിഷേധക്കാരെ താലിബാൻ മർദ്ദിച്ചു എന്ന് റിപ്പോർട്ട്. താലിബാനെതിരെ കാബൂളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെയാണ് താലിബാൻ മർദ്ദിച്ചത്. പ്രതിഷേധവുമായി പ്രസിഡൻഷ്യൽ പാലസിലേക്ക് മാർച്ച് ചെയ്യുകയായിരുന്ന പ്രതിഷേധക്കാരെ താലിബാൻ തടയുകയും അവർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാരെ താലിബാൻ മർദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.കാബൂളിലെ തെരുവിലാണ് സമത്വവും നീതിയും ജനാധിപത്യവും ആവശ്യപ്പെട്ട് സ്ത്രീകൾ പ്രതിഷേധിച്ചത്. 20 വർഷം മുൻപുണ്ടായിരുന്ന ആളുകളല്ല തങ്ങളെന്ന മുദ്രാവാക്യവുമാണ് അവർ തെരുവിലിറങ്ങിയത്. താലിബാൻ അധികാരത്തിലേറിയതിനു ശേഷം പല തവണ പലയിടങ്ങളിലായി സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു.
Look to the footage:
What is happening with #women marches in #Kabul.
It seems civilian and political protest are not allow any more.
Taliban trying to stop women march which happening second day in row. #Afghanistan pic.twitter.com/vqa8QONLOj
— Zaki Daryabi (@ZDaryabi) September 4, 2021
താലിബാൻ മർദ്ദിച്ച പ്രതിഷേധക്കാരിൽ പെട്ട റാബിയ സാദത് എന്ന യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുഖത്ത് ചോരയൊലിപ്പിച്ച നിലയിലുള്ള റാബിയയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മറ്റൊരു ദൃശ്യത്തിൽ പ്രതിഷേധക്കാരെ തടയുന്ന താലിബാൻ കമാൻഡർമാരെയും കാണാം.
https://twitter.com/ZDaryabi/status/1434053201171554305?ref_src=twsrc^tfw|twcamp^tweetembed|twterm^1434053201171554305|twgr^|twcon^s1_&ref_url=https://www.twentyfournews.com/2021/09/04/afghan-woman-beaten-taliban-during-protest.html