വീണ്ടും താലിബാന്റെ ക്രൂരത; ഗര്‍ഭിണിയായ പൊലീസുകാരിയെ കുട്ടികള്‍ക്ക് മുന്‍പിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി; ഫിറോസ്‌കോ സ്വദേശിനിയുടെ മുഖം വികൃതമാക്കി
കാബൂള്‍: അഫ്ഗാനിസ്താനില്‍ കൊടും ക്രൂരത തുടര്‍ന്ന് താലിബാന്‍ ഭീകരര്‍. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും മുന്‍പില്‍വച്ച് വെടിവെച്ച് കൊലപ്പെടുത്തി. ഖോര്‍ പ്രവിശ്യയിലെ ഫിറോസ്‌കോ സ്വദേശിനിയായ ബാനു നെഗാര്‍…

കാബൂള്‍: അഫ്ഗാനിസ്താനില്‍ കൊടും ക്രൂരത തുടര്‍ന്ന് താലിബാന്‍ ഭീകരര്‍. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും മുന്‍പില്‍വച്ച് വെടിവെച്ച് കൊലപ്പെടുത്തി. ഖോര്‍ പ്രവിശ്യയിലെ ഫിറോസ്‌കോ സ്വദേശിനിയായ ബാനു നെഗാര്‍ ആണ് താലിബാന്റെ ക്രൂരതയ്ക്ക് ഇരയായത്. പ്രാദേശിക ജയിലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്ന നെഗാര്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു.
മൂന്ന് ഭീകരരാണ് വീട്ടിലേക്ക് അതിക്രമിച്ച് കടന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ആയുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ഭീകരര്‍ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും മുന്‍പില്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ച ഭീകരര്‍ മൃതദേഹത്തിന്റെ മുഖം വികൃതമാക്കി. സംഭവ ശേഷം വാഹനത്തില്‍ കടന്നുകളയുകയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.