മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് എഴുപതാം പിറന്നാള്‍ ; ആശംസകളുമായി മലയാള നാട്
പഴശ്ശിയായി, അംബേദ്കറായി, ബഷീറായി, പൊന്തന്‍മാടയായി, ഭാസ്‌കരപ്പട്ടേലരായി, വടക്കന്‍ വീരഗാഥയിലെ ചന്തുവായി, വാറുണ്ണിയായി... വേഷപ്പകര്‍ച്ചയില്‍ ഇതിഹാസമായി മാറിയ പ്രിയതാരത്തിന് പിറന്നാള്‍ മംഗളങ്ങള്‍ നേരുകയാണ് മലയാളം. ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകര്‍…
പഴശ്ശിയായി, അംബേദ്കറായി, ബഷീറായി, പൊന്തന്‍മാടയായി, ഭാസ്‌കരപ്പട്ടേലരായി, വടക്കന്‍ വീരഗാഥയിലെ ചന്തുവായി, വാറുണ്ണിയായി... വേഷപ്പകര്‍ച്ചയില്‍ ഇതിഹാസമായി മാറിയ പ്രിയതാരത്തിന് പിറന്നാള്‍ മംഗളങ്ങള്‍ നേരുകയാണ് മലയാളം. ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകര്‍…
പഴശ്ശിയായി, അംബേദ്കറായി, ബഷീറായി, പൊന്തന്‍മാടയായി, ഭാസ്‌കരപ്പട്ടേലരായി, വടക്കന്‍ വീരഗാഥയിലെ ചന്തുവായി, വാറുണ്ണിയായി... വേഷപ്പകര്‍ച്ചയില്‍ ഇതിഹാസമായി മാറിയ പ്രിയതാരത്തിന് പിറന്നാള്‍ മംഗളങ്ങള്‍ നേരുകയാണ് മലയാളം. ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകര്‍ മെഗാസ്റ്റാറിന്റെ എഴുപതാം പിറന്നാൾ ആഘോഷമാക്കുകയാണ്.
കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ആയിരുന്നു നടനവിസ്മയം, പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ജനിച്ചത്. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള മമ്മുക്ക മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു.