പ്രതിഷേധം വേണ്ട: തെരുവിലിറങ്ങിയ സ്ത്രീകളെ ചാട്ടവാറിൽ അടിച്ചൊതുക്കി താലിബാൻ

പ്രതിഷേധം വേണ്ട: തെരുവിലിറങ്ങിയ സ്ത്രീകളെ ചാട്ടവാറിൽ അടിച്ചൊതുക്കി താലിബാൻ

September 9, 2021 0 By Editor

കാബൂൾ: അഫ്ഗാനിസ്ഥാനിൽ .തുല്യതയും നീതിയും ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത താലിബാൻ ഭീകരർ അടിക്കടി സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ശക്തമാക്കുകയാണ്. കാബൂളിന്റെ തെരുവിൽ പ്രതിഷേധപ്രകടനം നടത്തിയ വനിതകളെ ചാട്ടവാറിന് അടിച്ചോടിച്ചതായി റിപ്പോർട്ടുകൾ. അഫ്ഗാൻ നീണാൾ വാഴട്ടെ എന്ന് മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയ സ്ത്രീകളെയാണ് ചാട്ടകൊണ്ട് അടിച്ചമർത്താൻ ശ്രമിച്ചത്.

പ്രതിഷേധിച്ച സ്ത്രീകളെ ചാട്ടകൊണ്ടടിക്കുന്ന ഭീകരദൃശ്യങ്ങൾ അഫ്ഗാൻ മാധ്യമ പ്രവർത്തകയായ സഹ്‌റ റഹിമിയാണ് പങ്കുവെച്ചത്. മന്ത്രിസഭയിൽ സ്ത്രീ പ്രാതിനിധ്യം നൽകാത്തതിനെതിരെയായിരുന്നു പ്രതിഷേധം.അഫ്ഗാൻ സ്ത്രീക്ൾ നീണാൾ വാഴട്ടെ, ഒരു സർക്കാരിനും സ്ത്രീ സാന്നിധ്യം ഒഴിവാക്കാനാവില്ല. തുടങ്ങിയ പ്ലക്കാർഡുകൾ ഏന്തിയായിരുന്നു വനിതകൾ തെരുവിൽ തടിച്ച് കൂടിയത്.

വീടുകളിലേക്ക് മടങ്ങാനും താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാനും ആവശ്യപ്പെട്ടായിരുന്നു ക്രൂരമർദനം. തെരുവിലെ കെട്ടിടങ്ങളിലെ ബേസ്‌മെന്റിൻ അടച്ചിട്ട് ക്രൂരമർദ്ദനത്തിനിരയാക്കിയാതായി റിപ്പോർട്ടുകൾ വരുന്നുണ്ട്