പറവൂരിൽ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവ ദമ്പതികൾ തൂങ്ങിമരിച്ചു
പറവൂര്‍: പറവൂരിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവദമ്ബതികള്‍ ആത്മഹത്യ ചെയ്തു. പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മില്‍സ് റോഡില്‍ വട്ടപ്പറമ്ബുവീട്ടില്‍ പരേതനായ മുരളീധരന്റെയും ലതയുടെയും മകന്‍…
പറവൂര്‍: പറവൂരിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവദമ്ബതികള്‍ ആത്മഹത്യ ചെയ്തു. പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മില്‍സ് റോഡില്‍ വട്ടപ്പറമ്ബുവീട്ടില്‍ പരേതനായ മുരളീധരന്റെയും ലതയുടെയും മകന്‍…
പറവൂര്‍: പറവൂരിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവദമ്ബതികള്‍ ആത്മഹത്യ ചെയ്തു. പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മില്‍സ് റോഡില്‍ വട്ടപ്പറമ്ബുവീട്ടില്‍ പരേതനായ മുരളീധരന്റെയും ലതയുടെയും മകന്‍ വി.എം. സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (31), മകന്‍ ആരവ് കൃഷ്ണ എന്നിവരെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
ബെഡ്റൂമില്‍ തൂങ്ങിയ നിലയിലായിരുന്നു കൃഷ്ണേന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത് .എന്നാൽ, മകന്‍ ആരവ് കൃഷ്ണ കട്ടിലില്‍ മരിച്ചുകിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സുനിലിനെയും ഭാര്യയേയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ച ബന്ധുക്കള്‍ക്ക് ഇതിനു സാധിച്ചില്ല. ഇതോടെ, ഇവരെ നേരില്‍ കാണാന്‍ ഇവരുടെ അമ്മാവനും നടനുമായ കെ.പി.എ.സി സജീവ് വൈകിട്ട് നാലരയോടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത് .