സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കി' 'ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി
മുംബൈ: നിര്‍ത്തിയിട്ട വാഹനത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി. സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട ടെംബോ വാനിലാണ് ഈ മുപ്പത്തിനാലുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍…

മുംബൈ: നിര്‍ത്തിയിട്ട വാഹനത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി. സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട ടെംബോ വാനിലാണ് ഈ മുപ്പത്തിനാലുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ പോലീസ് രാജവാടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് യുവതി പീഡനത്തിന് ഇരയായ വിവരം പോലീസിന് ലഭിച്ചത്. സാക്കിനാക്ക മേഖലയില്‍ ഖൈറാനി റോഡില്‍ യുവാവ് യുവതിയെ മര്‍ദ്ദിക്കുന്നുവെന്നാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച സന്ദേശം. ഇതോടെ സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് യുവതിയെ കണ്ടെത്തി. ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ഇവരുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി ഇറക്കിയതായും പോലീസ് പറഞ്ഞു. പ്രതിയായ മോഹന്‍ ചൗഹാ(45) നെ വൈകാതെ അറസ്റ്റ് ചെയ്തു.പ്രതിക്കെതിരെ വധശ്രമം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് പോലീസ് നിഗമനം.