നർകോടിക് ജിഹാദ് വിഷയത്തിൽ സുരേഷ് ഗോപി; ബിഷപ്പ് സംസാരിച്ചത് ഒരു മതത്തിനെതിരെയല്ല, തീവ്രവാദത്തിനെതിരെ; പൂർണ പിന്തുണ നൽകുമെന്ന് എംപി
പാല: സുരേഷ്‌ഗോപി എംപി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടുമായി കൂടിക്കാഴ്ച നടത്തി. നർകോടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് സുരേഷ് ഗോപി എംപി പിന്തുണ പ്രഖ്യാപിച്ചു. ബിഷപ്പ്…
പാല: സുരേഷ്‌ഗോപി എംപി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടുമായി കൂടിക്കാഴ്ച നടത്തി. നർകോടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് സുരേഷ് ഗോപി എംപി പിന്തുണ പ്രഖ്യാപിച്ചു. ബിഷപ്പ്…
പാല: സുരേഷ്‌ഗോപി എംപി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടുമായി കൂടിക്കാഴ്ച നടത്തി. നർകോടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് സുരേഷ് ഗോപി എംപി പിന്തുണ പ്രഖ്യാപിച്ചു. ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ബിഷപ്പ് വർഗീയ പരാമർശം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ബിഷപ്പ് സംസാരിച്ചത് തീവ്രവാദത്തിനെതിരെയാണ്, അല്ലാതെ ഒരു മതത്തിനെതിരെയല്ല. അദ്ദേഹം ഒരു മതത്തേയും പരാമർശിച്ചിട്ടില്ല. ബിഷപ്പിന്റെ വാക്കുകൾ ഒരു മതത്തിന് എതിരെയാണെന്ന് പറയുന്നത് ശരിയല്ല. ബിഷപ്പ് ആവശ്യപ്പെട്ടത് കൊണ്ടാണ് വന്ന് കണ്ടത്. ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ മാദ്ധ്യമങ്ങളോട് പറയേണ്ടതില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നർകോടിക് ജിഹാദ് വിഷയത്തിൽ ബിഷപ്പ് സഹായം തേടിയാൽ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.