
സ്വർണവില വീണ്ടും കുറഞ്ഞു; സംസ്ഥാനത്ത് സ്വര്‍ണം ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
September 16, 2021സംസ്ഥാനത്ത് സ്വര്‍ണം ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,200രൂപയായി. അതേസമയം ഗ്രാമിന് 30രൂപ കുറഞ്ഞ് 4,400 രൂപയായി. കഴിഞ്ഞ ദിവസവും സ്വര്‍ണത്തിന് പവന് 240 രൂപ കുറഞ്ഞിരുന്നു.