ഇൻസ്റ്റാഗ്രാം വീഡിയോയ്‌ക്കായി നടുറോഡിൽ ന്യത്തം; യുവതിക്കെതിരെ പോലീസ് നോട്ടിസ്
ഇൻസ്റ്റാഗ്രാം വീഡിയോക്കായി ട്രാഫിക് സിഗ്‌നൽ സമയത്ത് നടുറോഡിൽ യുവതിയുടെ ന്യത്തം. വൈറലായ നൃത്തത്തിന് പിന്നാലെ യുവതിയെ തേടി എത്തിയത് പോലീസ് നോട്ടീസ്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ശ്രേയ…
ഇൻസ്റ്റാഗ്രാം വീഡിയോക്കായി ട്രാഫിക് സിഗ്‌നൽ സമയത്ത് നടുറോഡിൽ യുവതിയുടെ ന്യത്തം. വൈറലായ നൃത്തത്തിന് പിന്നാലെ യുവതിയെ തേടി എത്തിയത് പോലീസ് നോട്ടീസ്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ശ്രേയ…
ഇൻസ്റ്റാഗ്രാം വീഡിയോക്കായി ട്രാഫിക് സിഗ്‌നൽ സമയത്ത് നടുറോഡിൽ യുവതിയുടെ ന്യത്തം. വൈറലായ നൃത്തത്തിന് പിന്നാലെ യുവതിയെ തേടി എത്തിയത് പോലീസ് നോട്ടീസ്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ശ്രേയ കൽറ എന്ന യുവതിയാണ് ന്യത്ത ചുവടുമായി എത്തിയത്. ട്രാഫിക് സിഗ്നലിൽ ചുവപ്പ് കത്തിയപ്പോൾ സീബ്ര ലൈനിലേക്ക് ഓടിയെത്തി നൃത്തം ചെയ്യുകയായിരുന്നു. ട്രാഫിക് നിയമം ലംഘിച്ചതിനാണ് പോലീസ് നോട്ടീസ് നൽകിയത്.ഇൻഡോറിലെ റസോമ സ്‌ക്വയറിലാണ് വീഡിയോ ചിത്രീകരിച്ചത്.
മൂന്ന് ദിവസം മുമ്പാണ് യുവതി തന്നെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവതി റോഡ് മുറിച്ച് കടന്ന് സീബ്ര ലൈനിലേക്ക് ഓടിയെത്തുന്നത് വീഡിയോയിൽ വ്യക്തമാണ്. യുവതി ആദ്യം മാസ്‌ക് ധരി്ക്കാതെയായിരുന്നു വീഡിയോ ചിത്രികരീച്ചത്. ഇതിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ നിരവധി വിമർശനങ്ങൾ ഉണ്ടായിരുന്നു.എന്നാൽ യുവതിക്കെതിരെ നടപടിയെടുക്കാൻ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അധികാരികൾക്ക് ഉത്തരവിട്ടിട്ടുണ്ട്.