കെഎസ്‌ആര്‍ടിസി സമുച്ചയ നിര്‍മ്മാണത്തില്‍ ഗുരുതര വീഴ്ച, ഡിസൈനറെ പ്രതി ചേര്‍ത്ത് കേസെടുക്കാന്‍ വിജിലന്‍സ്
കെഎസ്‌ആര്‍ടിസി സമുച്ചയ നിര്‍മ്മാണത്തില്‍ ഗുരുതര വീഴ്ച നടന്നതായും സംഭവത്തില്‍ ഡിസൈനറെ പ്രതി ചേര്‍ത്ത് കേസെടുക്കാനും ശുപാര്‍ശ ചെയ്ത് വിജിലന്‍സ്. കോഴിക്കോട് കെഎസ്‌ആര്‍ടിസി സമുച്ചയ നിര്‍മ്മാണത്തിലാണ് ഗുരുതരമായ വീഴ്ച…

കെഎസ്‌ആര്‍ടിസി സമുച്ചയ നിര്‍മ്മാണത്തില്‍ ഗുരുതര വീഴ്ച നടന്നതായും സംഭവത്തില്‍ ഡിസൈനറെ പ്രതി ചേര്‍ത്ത് കേസെടുക്കാനും ശുപാര്‍ശ ചെയ്ത് വിജിലന്‍സ്. കോഴിക്കോട് കെഎസ്‌ആര്‍ടിസി സമുച്ചയ നിര്‍മ്മാണത്തിലാണ് ഗുരുതരമായ വീഴ്ച നടന്നതായി വിജലന്‍സ് റിപ്പോര്‍ട്ട് വന്നത്. ചെന്നൈ ഐഐടി നടത്തിയ പഠനത്തിലാണ് കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയത്. കെട്ടിടത്തിന്റെ രണ്ട് നിലകളില്‍ ചോര്‍ച്ചയും ബലക്കുറവുമുണ്ടെന്നും വിജലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ സ്ട്രക്ചറല്‍ ഡിസൈന്‍ ഉള്‍പ്പെടെ മാറ്റിയിട്ടുണ്ട്. ഇക്കാര്യം വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നിന്ന് തന്നെ വ്യക്തമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നു. കെട്ടിട നിര്‍മ്മാണത്തിനായി ആവശ്യമായ അത്രയും സാമഗ്രികള്‍ ഉപയോഗിച്ചിട്ടില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ കാണിക്കുന്നു. മൂന്ന് മാസത്തിനുള്ളില്‍ ബലപ്പെടുത്തല്‍ നടപടികള്‍ തുടങ്ങുവാനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.