കോഴിക്കോട് കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയത്തിന്റെ ടെന്‍ഡറില്‍ ദുരൂഹത; ടെര്‍മിനല്‍ നടത്തിപ്പ് കരാറില്‍ ഒത്തുകളിയെന്ന് ആരോപണം

കോഴിക്കോട് കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയത്തിന്റെ നടത്തിപ്പിന് ടെന്‍ഡര്‍ നല്‍കിയതില്‍ ദുരൂഹത. 2015ല്‍ ടെന്‍ഡറെടുത്ത മാക്അസോസിയേറ്റ്‌സും ഇപ്പോള്‍ ടെന്‍ഡര്‍ നേടിയ അലിഫ് ബില്‍ഡേഴ്‌സും ഒന്നുതന്നെയെന്നാണ് സംശയം. മുക്കം തിരുവമ്പാടി…

കോഴിക്കോട് കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയത്തിന്റെ നടത്തിപ്പിന് ടെന്‍ഡര്‍ നല്‍കിയതില്‍ ദുരൂഹത. 2015ല്‍ ടെന്‍ഡറെടുത്ത മാക്അസോസിയേറ്റ്‌സും ഇപ്പോള്‍ ടെന്‍ഡര്‍ നേടിയ അലിഫ് ബില്‍ഡേഴ്‌സും ഒന്നുതന്നെയെന്നാണ് സംശയം. മുക്കം തിരുവമ്പാടി സ്വദേശി മൊയ്തീന്‍ കോയയാണ് രണ്ടുസ്ഥാപനങ്ങളുടെയും എംഡി. 2015ലെ ടെന്‍ഡര്‍ കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. 30 വര്‍ഷത്തെ നടത്തിപ്പിനായി തുച്ഛമായ തുകയ്ക്ക് വാണിജ്യ മന്തിരം കൈമാറിയതിന് പിന്നില്‍ ഒത്തുകളിയെന്നാണ് ആരോപണം.

കെട്ടിടം നല്‍കിയത് ചതുരശ്ര അടിക്ക് 13 രൂപ മാത്രം കണക്കാക്കിയാണെണ് പുതിയ റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നഗരത്തിലെ കണ്ണായ സ്ഥലത്താണ് കെഎസ്ആര്‍ടിസി സമുച്ചയം നിലകൊള്ളുന്നത്. ഇവിടെ ചതുരശ്ര അടിയ്തക്ക് 1800 രൂപ വരെ വാടകയുണ്ടെന്ന് വ്യക്തമാവുമ്പോഴാണ് കരാറിലെ ഒത്തുകളി വ്യക്തമാവുന്നത്. നടത്തിപ്പിന് കൈമാറുമ്പോള്‍ ഇവരെ സഹായിക്കാനായി തൂണുകളില്‍ ഉള്‍പ്പെടെ രൂപമാറ്റം വരുത്തിയെന്നും ആരോപണങ്ങളുണ്ട്.

2015ല്‍ മാക് അസോസിയേറ്റ്‌സ് എന്ന സ്ഥാപനമാണ് കെട്ടിടത്തിന്റെ ടെന്‍ഡര്‍ എടുത്തിരുന്നത്. 50 കോടിയായി തിരിച്ച് നല്‍ കേണ്ടതില്ലാത്ത നിക്ഷേപവും 50 ലക്ഷം രൂപ വാടകയുമായിരുന്നു അന്ന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നടപടിക്രമങ്ങളിലെ അപാകതയും സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടി ഹൈക്കോടതി ആ ടെന്‍ഡര്‍ റദ്ദുചെയ്യുകയുണ്ടായി.

വീണ്ടുംകെട്ടിടത്തിന്റെ ടെന്‍ഡര്‍ വിളിച്ചത് 2018ലാണ്. അലിഫ് ബില്‍ഡേഴ്‌സ് എന്ന സ്ഥാപനവും പങ്കെടുത്തിരുന്നു. അലിഫ് ബില്‍ഡേഴ്‌സ് 17 കോടി രൂപ സ്ഥിര നിക്ഷേപമായും 43 ലക്ഷം രൂപ വാടകയുമായാണ് നിശ്ചയിച്ചിരുന്നത്. 17 കോടി രൂപ മൂന്നുമാസത്തിനകം നല്‍കണമെന്ന കരാര്‍ പാലിക്കാത്തതിനാല്‍ കരാര്‍ റദ്ദാക്കുകയും വീണ്ടും അലിഫ് ബില്‍ഡേഴ്‌സിന് തന്നെ കരാര്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

2015ല്‍ ടെന്‍ഡറെടുത്ത മാക് അസോസിയേറ്റ്‌സും രണ്ടാമത് രംഗത്തെത്തിയ അലിഫ് ബില്‍ഡേഴ്‌സും ഒരേ കമ്പനിയാണ് എന്നാണ് സംശയം. മാക് അസോസിയേറ്റ്‌സിന്റെ രേഖകളില്‍ പറഞ്ഞിട്ടുള്ള എംഡിയുടെ പേര് കോയ എന്നാണ്. അലിഫ് ബില്‍ഡേഴ്‌സിന്റെ എംഡി തിരുവമ്പാടി സ്വദേശിയായ മൊയ്തീന്‍ കോയ തന്നെയാണ് മാകിന്റെയും ഉടമസ്ഥാനെന്നാണ് സംശയിക്കുന്നത്. അലിഫ് ബില്‍ഡേഴ്‌സിന് 17 കോടി രൂപ സ്ഥിര നിക്ഷേപത്തിനും 43 കോടി വാടകയ്ക്കും 30 വര്‍ഷത്തേക്ക് പാട്ടക്കരാറായി നല്‍കിയിരിക്കുന്നത് ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ്. കെഎസ്ആര്‍ടിസിക്ക് ഈ ടെന്‍ഡര്‍ നഷ്ടമാണെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നത് അവഗണിക്കുകയും ചെയ്തിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story