രണ്ടുവയസ്സുമുതലുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന് അനുമതി
കുട്ടികൾക്കും പ്രതിരോധവാക്‌സിൻ നൽകാൻ അനുമതി നൽകി. തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധവാക്‌സിനായ കൊവാക്‌സിൻ നൽകുന്നതിനാണ് അനുമതി നൽകിയത്. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്. രണ്ട് മുതൽ 18…
കുട്ടികൾക്കും പ്രതിരോധവാക്‌സിൻ നൽകാൻ അനുമതി നൽകി. തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധവാക്‌സിനായ കൊവാക്‌സിൻ നൽകുന്നതിനാണ് അനുമതി നൽകിയത്. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്. രണ്ട് മുതൽ 18…
കുട്ടികൾക്കും പ്രതിരോധവാക്‌സിൻ നൽകാൻ അനുമതി നൽകി. തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധവാക്‌സിനായ കൊവാക്‌സിൻ നൽകുന്നതിനാണ് അനുമതി നൽകിയത്. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്.
രണ്ട് മുതൽ 18 വയസ്സുവരെയുള്ളവർക്കാണ് വാക്‌സിൻ നൽകുക. കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ കൊവാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ഡിസിജിഐയുടെ വിദഗ്ധ സമിതിയ്‌ക്ക് മുൻപിൽ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കുത്തിവെപ്പിന് അനുമതി നൽകാൻ തീരുമാനിച്ചത്. കേന്ദ്രസർക്കാർ അന്തിമ അനുമതി നൽകുന്നതോടെ രാജ്യത്ത് കുത്തിവെയ്പ്പ് ആരംഭിക്കും. സാധാരണ ഗതിയിൽ വിദഗ്ധ സമിതിയുടെ തീരുമാനം കേന്ദ്രസർക്കാർ അംഗീകരിക്കാറാണ് പതിവ്.കഴിഞ്ഞ ആഴ്ചയാണ് പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ ഭാരത് ബയോടെക് ഡിസിജിഐയുടെ വിദഗ്ധ സമിതിയ്‌ക്ക് മുൻപിൽ സമർപ്പിച്ചത്. കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവൻ പരീക്ഷണങ്ങളും പൂർത്തിയായതോടെയായിരുന്നു വിശദാംശങ്ങൾ സമർപ്പിച്ചത്